Image

സുകുമാർ അഴീക്കോട് പുരസ്കാരം പ്രേമൻ ഇല്ലത്ത് ഏറ്റുവാങ്ങി

Published on 16 February, 2026
സുകുമാർ അഴീക്കോട് പുരസ്കാരം പ്രേമൻ ഇല്ലത്ത് ഏറ്റുവാങ്ങി

 

കണ്ണൂർ: വേവ്സ് കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് നീലാംബരി വേവ്സ് മ്യൂസിക് ക്ലബ് എന്നിവർ ചേർന്നു നൽകുന്ന ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം പ്രമുഖ പ്രവാസി സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്ത് സ്പീക്കർ എ.എൻ ഷംസീറിൽ നിന്നും ഏറ്റുവാങ്ങി.

ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.പി ശ്രീശൻ അധ്യക്ഷത വഹിച്ചു. എം.സി സുരേഷ് കുമാർ , ജീജ രമേഷ്, ഇ . മോഹൻ പീറ്റേഴ്സ്, ഷാഹിൻ പള്ളിക്കണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഇ.എം അഷറഫ്, രാജൻ അഴീക്കോടൻ, എം രത്നകുമാർ ,സുധീർ പൂച്ചാലി , സജീവൻ ചെല്ലൂർ, ശ്യാം നാരായണൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നീലാംബരി വേവ്സ് മ്യൂസിക് ക്ലബിന്റെ ഗാനമേളയും അരങ്ങേറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക