
പെൺകരുത്തും സാങ്കേതിക തിളക്കവുമായി റെൻസ്ഫെഡ് ഏഴാം സ്ഥാപകദിനാഘോഷം
കോഴിക്കോട്: വികസനത്തിന്റെയും കൂട്ടായ്മയുടെയും ഏഴ് വർഷം പിന്നിട്ട് റെൻസ്ഫെഡ് (RENSFED). സംഘടനയുടെ ഏഴാം സ്ഥാപകദിനാഘോഷവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു. സ്ത്രീശക്തിയുടെയും നിർമ്മാണരംഗത്തെ നൂതന ആശയങ്ങളുടെയും സംഗമവേദിയായി പരിപാടി മാറി.
ജില്ലാ വനിതാ വിംഗ് പ്രസിഡന്റ് പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വളർച്ചയിൽ വനിതകൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രകീർത്തിച്ചു.
നിർമ്മാണ മേഖലയിലെ ആധുനിക മാറ്റങ്ങളെ പരിചയപ്പെടുത്തിയ സാങ്കേതിക സെഷൻ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. 'കോൺക്രീറ്റും സ്ട്രക്ചറൽ കെട്ടിടവും' എന്ന വിഷയത്തിൽ അൾട്രാടെക് റീജണൽ ഹെഡ് എഞ്ചിനീയർ സജിത് കുമാർ നടത്തിയ ക്ലാസ് അറിവ് പകരുന്നതായിരുന്നു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.എം. ഷിജി സ്വാഗതവും, ജില്ലാ ട്രഷറർ കെ.എച്ച്. ത്രിവേണി നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ. സുധീഷ് കുമാർ, കെ. മനോജ്, പി. സിക്കന്തർ, റാം മോഹൻ, വിനായകൻ, ഗോപിനാഥ്, പ്രമോദ് കുമാർ, രിതാ.ടി. ഡി, അർച്ചന രവീന്ദ്രൻ, സുബൈദ, ജിജി. ടി. കെ, കെ. എം അഷ്റഫ് ബീനാ തോമസ് തുടങ്ങിയവർ സംസാരിച്ചു.