Image

അസം മുഖ്യമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന ആനി രാജയുടെ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

Published on 16 February, 2026
അസം മുഖ്യമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന ആനി രാജയുടെ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ആനി രാജ, അസമീസ് പണ്ഡിതൻ ഡോ. ഹിരേൻ ഗൊഹെയ്ൻ എന്നിവരാണ് അസം മുഖ്യമന്ത്രിക്കെതിരെ ഹർജികൾ സമർപ്പിച്ചത്. ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വിഭാഗത്തിനെതിരാ ഈ വിദ്വേഷ പ്രസംഗം നടത്തി എന്നാണ് ഹർജിയിൽ സൂചിപ്പിച്ചിരുന്നത്. കേസ് പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി എന്തുകൊണ്ട് ഈ വിഷയത്തിൽ അസം ഹൈക്കോടതിയെ സമീപിച്ചില്ല എന്നും ഹർജിക്കാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതിയിൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തിയത്. പ്രാധാന്യമില്ലാത്ത വിഷയങ്ങൾക്ക് പോലും സുപ്രീംകോടതിയെ സമീപിക്കുന്ന പ്രവണത കൂടിവരികയാണെന്ന് ബെഞ്ച് വിലയിരുത്തി. എല്ലാം സുപ്രീം കോടതിയിൽ അവസാനിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയായി മാറിയിരിക്കുന്നുവെന്നും ഹൈക്കോടതികൾക്ക് പാരിസ്ഥിതികവും വാണിജ്യപരവുമായ വ്യവഹാരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.

ഈ പ്രശ്നങ്ങളെല്ലാം അധികാരപരിധിയിലുള്ള ഹൈക്കോടതിക്ക് ഫലപ്രദമായി തീർപ്പാക്കാൻ കഴിയും. ഇത്തരം കേസുകൾ സുപ്രീംകോടതിയിൽ പരിഗണിക്കാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല, അതിനാൽ ഞങ്ങൾ ഹർജിക്കാരനെ അധികാരപരിധിയിലുള്ള ഹൈക്കോടതിയിലേക്ക് തരംതാഴ്ത്തുന്നു. വിഷയത്തിൽ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയതിനാൽ, വാദം കേൾക്കുന്നതിന് മുൻഗണന നൽകണമെന്ന് ഞങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുന്നു, എന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക