
ജയ്പൂര്‍: രാജസ്ഥാനിലെ ഭിവാഡിയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് തൊഴിലാളികള്‍ വെന്തു മരിച്ചു. പത്ത് തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. ഈ സമയം 25 തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
തീ പടര്‍ന്നുപിടിച്ചതോടെ ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിയമര്‍ന്നു. ഇതിനിടെ ചില തൊഴിലാളികള്‍ രക്ഷപ്പെട്ട് ഓടിയതായും വിവരം ഉണ്ട്. പ്രദേശത്ത് സാധാരണ രീതിയിലുള്ള പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം ആദ്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സുമിത മിശ്ര പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും മെഡിക്കല്‍ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.