Image

കാസർഗോഡ് സ്വദേശി മുഹമ്മദിനെതിരെ 'ഇന്ത്യന്‍ പൗരനല്ലെന്ന്' വ്യാജപരാതി ; ബിജെപി നേതാവിനെതിരെ നിയമ നടപടിക്ക് ഉത്തരവിട്ട് കളക്ടർ

Published on 16 February, 2026
കാസർഗോഡ് സ്വദേശി മുഹമ്മദിനെതിരെ 'ഇന്ത്യന്‍ പൗരനല്ലെന്ന്' വ്യാജപരാതി ; ബിജെപി നേതാവിനെതിരെ നിയമ നടപടിക്ക് ഉത്തരവിട്ട് കളക്ടർ

കാസര്‍കോട്: ഇന്ത്യന്‍ പൗരനല്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്വദേശിക്ക് എതിരെ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ നിയമ നടപടി. പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നല്‍കിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. പരാതി തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയതെന്ന് കണ്ടെത്തിയതായും കലക്ടര്‍ പറഞ്ഞു.

മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട ഫോം7 പ്രകാരം പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് നടത്തിയ ഹിയറിങ്ങിലും പരാതിക്കാരന്‍ ഹാജരായി. എന്നാല്‍ ആരോപണം പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാനാകാത്ത സാഹചര്യത്തിലാണ് നടപടി.

പരാതി നല്‍കിയ വ്യക്തിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. ഫോം7 പ്രകാരം എതിര്‍പ്പ് നല്‍കുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക