Image

പൗരന്മാരെ കൊന്നും കുട്ടികളെ ജയിലിൽ അടച്ചുമല്ല കുടിയേറ്റം നിയന്ത്രിക്കേണ്ടതെന്നു ഹിലരി ക്ലിന്റൺ (പിപിഎം)

Published on 15 February, 2026
പൗരന്മാരെ കൊന്നും കുട്ടികളെ ജയിലിൽ അടച്ചുമല്ല കുടിയേറ്റം നിയന്ത്രിക്കേണ്ടതെന്നു ഹിലരി ക്ലിന്റൺ (പിപിഎം)

വൻ തോതിലുള്ള കുടിയേറ്റം നിയന്ത്രിക്കേണ്ട കാലമായെന്നു മുൻ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്റൺ പറഞ്ഞു. മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസിൽ, കുടിയേറ്റക്കാരുടെ വിഷയം മാനുഷിക പരിഗണനകളോടെ കൈകാര്യം ചെയ്യണമെന്നും മുൻ പ്രഥമ വനിത പറഞ്ഞു. 
 
"കൂട്ടമായ കുടിയേറ്റം അതിരു കടന്നു," ക്ലിന്റൺ പറഞ്ഞു. "അത് അസ്ഥിരത ഉണ്ടാക്കുന്ന തലത്തിലെത്തി. മനുഷ്യരെ പീഡിപ്പിക്കയും കൊല്ലുകയും ചെയ്യുന്നത് ഒഴിവാക്കി നമുക്ക് അതിർത്തികൾ സുരക്ഷിതമാക്കണം."

"എന്റെ ഭർത്താവും പിന്നീട് ബരാക്ക് ഒബാമയും ഡോണൾഡ്‌ ട്രംപിന്റെ ആദ്യ ഭരണത്തിലും രണ്ടാം ഭരണത്തിന്റെ ആദ്യ വർഷത്തിലും കയറ്റി അയച്ചതിൽ കൂടുതൽ ആളുകളെ നാടുകടത്തിയിട്ടുണ്ട്. അവർ അമേരിക്കൻ പൗരന്മാരെ കൊല ചെയ്തിട്ടില്ല, കുട്ടികളെ തടവറകളിൽ അടച്ചിട്ടുമില്ല."

അക്രമാസക്തരായ ക്രിമിനലുകളെ നാടുകടത്തണമെന്നു പറഞ്ഞിട്ടുള്ള ഹിലരി 'സമൂഹങ്ങളിൽ ഭീതി സൃഷ്ടിക്കുന്ന അനാവശ്യ റെയ്‌ഡുകൾ ഒഴിവാക്കണം' എന്ന നിലപാട് വ്യക്തമാക്കി.

യുക്രൈനെ മുട്ടുകുത്തിച്ചു കൊണ്ടു യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം അപലപനീയം ആണെന്നു അവർ ചൂണ്ടിക്കാട്ടി. യുക്രേനിയൻ ജനതയുടെ ദുരിതം ട്രംപിനു വിഷയമല്ല.

പാശ്ചാത്യ ലോകത്തെ ട്രംപ് നശിപ്പിച്ചെന്നു ഹിലരി പറഞ്ഞു.

Migration 'went too far,' says Hillary Clinton

Join WhatsApp News
Sunil 2026-02-15 19:39:58
Hillary Clinton, no one in this world is asking your opinion on anything. Abolishing the border is not the way, how to manage immigration. Allowing 20 million illegals, including rapists and murderers, should not be the way of immigration. America should be the land of laws. Why on earth, you don't want to support the laws of the country?
Raghuvaren 2026-02-15 20:52:31
സുനിൽ അങ്ങനെ പറയരുത്. No one എന്ന് എങ്ങനെ പറയാൻ പറ്റും? ഇവിടെ ആർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. എനിക്ക് അവരുടെ അഭിപ്രായം കേട്ടാൽ കൊള്ളാമെന്നുണ്ട്? അതേ ശ്വാസത്തിൽ എനിക്ക് സുനിലിനോടും പറയാം " No one asked your opinion"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക