
വാഷിംഗ്ടൺ: യുഎസിൽ ഏകദേശം 1.6 ആളുകൾക്കെതിരെ അന്തിമ നാടുകടത്തൽ ഉത്തരവുകൾ നിലവിലുണ്ടെന്ന് ഐസിഇ ആക്റ്റിംഗ് ഡയറക്ടർ ടോഡ് ലയൺസ് വ്യക്തമാക്കി. ഇവരിൽ ഏകദേശം 800,000 പേർക്ക് ക്രിമിനൽ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സെനറ്റ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഗവൺമെന്റൽ അഫയേഴ്‌സ് കമ്മിറ്റിയിലാണ് ലയൺസ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
ഈ ഉത്തരവുകൾ നീതിന്യായ വകുപ്പിന് കീഴിലുള്ള ഇമിഗ്രേഷൻ ജഡ്ജിമാരാണ് പുറപ്പെടുവിച്ചതെന്ന് ലയൺസ് പറഞ്ഞു.
മിന്നസോട്ട സംസ്ഥാനത്ത് മാത്രം 16,840 അന്തിമ ഉത്തരവുകൾ നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ സെനറ്റർ ജെയിംസ് ലാങ്ഫോർഡിന്റെ ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വർഷം മുൻപ് പ്രതിദിനം 10,000 പേർ അനധികൃതമായി അതിർത്തി കടന്നിരുന്നു വന്നിരുന്നുവെന്നു ലാങ്‌ഫോർഡ് പറഞ്ഞു. ബൈഡൻ ഭരണകൂടം അവരെ തടഞ്ഞില്ല. 2024ൽ 70,000 ഇല്ലീഗൽസ് രാജ്യത്തേക്ക് കടന്നുവെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ കണക്ക് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരിൽ ചിലർക്കു ഭീകര ബന്ധമുണ്ടായിരുന്നുവെന്ന ആശങ്കയും അദ്ദേഹം ഉയർത്തി.
ലാങ്‌ഫോർഡ് ഐസ് ഉദ്യോഗസ്ഥരെ പ്രശംസിച്ചു. പ്രതിദിനം ആയിരക്കണക്കിന് അറസ്റ്റ് നിയമാനുസൃതമായി നടക്കുന്നു എന്നു അദ്ദേഹം എടുത്തുപറഞ്ഞു.
1.6 million illegals under deportation order