
ന്യൂ യോർക്ക് സിറ്റിയിൽ ഞായറാഴ്ച്ച രാത്രി വീണ്ടും മഞ്ഞു വീഴുമെന്നു പ്രവചനം. രണ്ടിഞ്ചാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച്ച വഴുക്കലുള്ള റോഡുകൾ യാത്ര ചെയ്യുന്നവർക്കു വെല്ലുവിളിയാവും.
നഗരത്തിലും ലോങ്ങ് ഐലൻഡ്, ന്യൂ ജേഴ്സിയുടെ ചില ഭാഗങ്ങൾ എന്നിവിടെയും ഉൾപ്പെടെ I-95 കോറിഡോറിൽ ഞായറാഴ്ച്ച വൈകി ലഘുവായി മഞ്ഞുപെയ്യും. തിങ്കളാഴ്ച്ച രാവിലെ വരെ അത് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
ഫോക്സ് വെതർ പറയുന്നത് ഒന്നുരണ്ടിഞ്ചു മഞ്ഞു വീഴും എന്നാണ്.
താപനില 20കളിലേക്കു താഴും. അത്ര വലുതല്ലെങ്കിലും റോഡുകളിലും പുൽപ്പരപ്പുകളിലും മഞ്ഞു നിറയാൻ അതു മതി.
ഞായറാഴ്ച്ച രാത്രിയും പ്രസിഡന്റ്‌സ് ഡേയ് വരുന്ന തിങ്കളാഴ്ച്ച രാവിലെയും വാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം എന്നു നിർദേശമുണ്ട്.
തിങ്കളാഴ്ച്ച ഉച്ചയോടെ വെയിൽ തിരിച്ചെത്തും. അതോടെ മഞ്ഞുരുകും എന്നാണ് പ്രവചനം.
ചൊവാഴ്ചയോടെ താപനില 40 കടക്കും. ഈയാഴ്ച്ച പൊതുവെ കാലാവസ്ഥ സമീകൃതം ആയിരിക്കും.
NYC braces for return of snow