Image

നടൻ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ ചർച്ച നടന്നതായി റിപ്പോർട്ടുകൾ

Published on 15 February, 2026
നടൻ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ  ചർച്ച നടന്നതായി റിപ്പോർട്ടുകൾ

തിരുവനന്തപുരം: ചലചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയത് മുതൽ ഇടതു സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന നടൻ പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

ഇടതുപക്ഷത്തിന് ഭരണത്തുടർച്ച കിട്ടുന്നതിനെ വിമർശിച്ച കവി സച്ചിദാനന്ദനെ സാഹിത‍്യ അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാത്തത് എന്തുകൊണ്ടാണെന്നും തന്നോട് സർക്കാർ ചെയ്തത് നീതി നിഷേധമാണെന്നും പ്രേംകുമാർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ നടൻ‌ കോൺഗ്രസുമായി ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക