
ആലപ്പുഴ: പുന്നപ്രയിൽ 14 വയസ്സുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. കഴിഞ്ഞ നാല് വർഷമായി പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നാണ് വിവരം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി തന്റെ ഒരു ബന്ധുവായ സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
പിതാവും പിതാവിന്‍റെ സഹോദരീ ഭർത്താവും പിതാവിന്‍റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും ചേർന്ന് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി.
കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കുട്ടിക്ക് കൗൺസലിങ് നൽകി വരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.