Image

'അമ്മ' രണ്ടാമത് കുടുംബസംഗമത്തിന് കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി

Published on 14 February, 2026
'അമ്മ' രണ്ടാമത് കുടുംബസംഗമത്തിന് കൊച്ചി  രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി

 

കൊച്ചി : അഭിനേതാക്കളുടെ സംഘടനയായ അമ്മ അസോസിയേഷന്റെ രണ്ടാമത് കുടുംബസംഗമത്തിന്  കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി.

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും മോഹൻലാലും ചേർന്ന്  ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ അമ്മ പ്രസിഡന്റ്‌ ശ്വേത മേനോൻ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി  കുക്കൂ പരമേശ്വരൻ സ്വാഗതം ആശ്വസിച്ചു.


മുതിർന്ന അഭിനേതാവ് ടി ജി രവിയെ ഓണററി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻ ലാലിനെയും, പദ്മ ഭൂഷൻ ജേതാവ് മമ്മൂട്ടിയെയും അമ്മ  കുടുംബ സംഗമത്തിൽ ആദരിക്കുന്നുണ്ട്.


സ്പോർട്സ്, കലാപരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികളോടെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്നതാണ് കുടുംബ സംഗമം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക