Image

6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായി, മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പും പീഡനം .... പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ

Published on 14 February, 2026
6 വയസുകാരിയെ  കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായി, മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പും പീഡനം .... പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം, കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കുട്ടിയുടെ അമ്മ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്.

ഴിഞ്ഞ മാസം 16നാണ് എളമക്കര പോണേക്കരയിലെ വാടകവീട്ടില്‍ പവിശങ്കറേയും ആറു വയസുകാരി മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനില്‍ക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ എളമക്കര പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കുകയാണെന്നും ആരാണ് പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണത്തിനു ശേഷമേ പറയാന്‍ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.

മകള്‍ക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് നിഗമനം. കുട്ടിയുടെ ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയതിനെക്കുറിച്ച് പൊലീസിന് നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ആറ് വയസുള്ള കുഞ്ഞ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, മരണത്തിന് തൊട്ടുമുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പരാമര്‍ശമുള്ളത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എളമക്കര പൊലീസ്. ആരാണ് പീഡിപ്പിച്ചതെന്നതിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക