Image

ബെർക്കിലിയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി (പിപിഎം)

Published on 14 February, 2026
ബെർക്കിലിയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി (പിപിഎം)

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ ബെർക്കിലി ക്യാമ്പസിൽ നിന്ന് 22 വയസുള്ള ഇന്ത്യൻ വിദ്യാർഥിയെ കാണാതായി. സാകേത് ശ്രീനിവാസയ്യയ്ക്കു വേണ്ടി ഈസ്റ്റ് ബേ മേഖലയിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് സാൻ ഫ്രാന്സിസികോ ഇന്ത്യൻ കോൺസലേറ്റ് ജനറൽ അറിയിച്ചു.

ലേയ്ക്ക് അൻസയ്ക്കു സമീപമാണ് സാകേതിനെ ചൊവ്വാഴ്ച്ച അവസാനം കണ്ടതെന്ന് പോലീസ് പറഞ്ഞു. സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ബാക്ക്പാക് റ്റിൽഡൺ റീജണൽ പാർക്കിനു സമീപം പാർക്ക് ഹിൽസ് ഭാഗത്തു നിന്നു കിട്ടിയെന്നും പോലീസ് അറിയിച്ചു.

കർണാടക സ്വദേശിയായ സാകേത് കെമിക്കൽ-ബയോമോളികുലർ എൻജിനിയറിംഗ് പി ജി വിദ്യാർഥിയാണ്. മദ്രാസ് ഐ ഐ ടിയിൽ നിന്നു ബിരുദമെടുത്ത ശേഷമാണ് യുഎസിൽ എത്തിയത്.

ആറടി ഒരിഞ്ചു ഉയരമുള്ള സാകേതിനു 160 പൗണ്ട് തൂക്കമുണ്ട്. കറുത്ത മുടിയും ബ്രൗൺ കണ്ണുകളുമാണ്.

കുടുംബവുമായും കാലിഫോർണിയ അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കോൺസലേറ്റ് പറഞ്ഞു.

Indian student missing in Berkeley

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക