Image

ഇറാനിൽ പുരോഹിത ഭരണം അവസാനിക്കുന്നത് ഏറ്റവും നന്നായിരിക്കുമെന്നു ട്രംപ് (പിപിഎം)

Published on 14 February, 2026
ഇറാനിൽ പുരോഹിത ഭരണം അവസാനിക്കുന്നത് ഏറ്റവും നന്നായിരിക്കുമെന്നു ട്രംപ് (പിപിഎം)

ഇറാനിൽ പുരോഹിത ഭരണം അവസാനിക്കുന്നത് ഏറ്റവും അഭികാമ്യം ആയിരിക്കുമെന്നു പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞു. ചൊവാഴ്ച്ച ജനീവയിൽ യുഎസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ഈ പ്രസ്താവന.

മിഡിൽ ഈസ്റ്റിൽ അത്തരം നടപടികളെ എതിർത്തിട്ടുള്ള നേതാവാണ് ട്രംപ്. ഇറാഖിൽ സദ്ദാം ഹുസെയ്‌നെ അട്ടിമറിക്കാൻ ജോർജ് ബുഷ് പട്ടാളത്തെ അയച്ചതിനെ അദ്ദേഹം വിമർശിച്ചിട്ടുണ്ട്.

ചർച്ചകൾ ഫലപ്രദം ആയില്ലെങ്കിൽ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന താക്കീത് ട്രംപ് ആവർത്തിച്ചു. ടെഹ്‌റാന്റെ മേൽ സമമർദം ചെലുത്തി യുഎസ് കപ്പൽ പട സമീപത്തു ശക്തി വർധിപ്പിക്കുന്നുമുണ്ട്.

ഇറാൻ ആണവപരിപാടിയുടെ ഭാഗമായ യുറേനിയം സമ്പുഷ്ടമാക്കൽ പൂർണമായും ഉപേക്ഷിക്കണം എന്നതാണ് ട്രംപിന്റെ ആവശ്യം. എന്നാൽ വൈദ്യുതിക്കു വേണ്ടി മാത്രമാണ് ഈ പ്രക്രിയ എന്നും ബോംബ് നിർമാണത്തിനല്ലെന്നും ഇറാൻ വാദിക്കുന്നു.

"അവർ സംസാരിച്ചു തുടങ്ങിയിട്ട് 47 വർഷമായി," ട്രംപ് പറഞ്ഞു. "അതിനിടെ ഒട്ടനവധി മനുഷ്യജീവൻ നഷ്ടമായി. ഇക്കുറി എന്ത് സംഭവിക്കുമെന്നു നോക്കാം. ഞാൻ അവർക്കു ചുറ്റും സൈനിക ശക്തി ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഒരു വിമാനവാഹിനി കൂടി അവിടേക്കു നീങ്ങുന്നുണ്ട്."

ഇറാൻ കിരീടാവകാശി ആയിരുന്ന റെസ പെഹ്‌ലവിയെ തിരിച്ചു കൊണ്ടുവരാൻ താത്പര്യമില്ലെന്ന് ട്രംപ് പറഞ്ഞു.  മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്ന മറ്റൊരു ഭരണസംവിധാനം ഇറാൻ ജനത ഉണ്ടാക്കണം.

ഹിസ്‌ബൊള്ളയ്ക്കും ഹൂത്തികൾക്കും സഹായം നൽകുന്നത് ഇറാൻ നിർത്തണമെന്നു ട്രംപ് ആവശ്യപ്പെട്ടു. അത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ പക്ഷെ ഇറാൻ തയാറായിട്ടില്ല.

ബുധനാഴ്ച്ച ട്രംപിനെ കണ്ട ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇറാന്റെ ദീർഘദൂര മിസൈലുകൾ ഉയർത്തുന്ന ഭീഷണി ചൂണ്ടിക്കാട്ടി. ആക്രമണം നടത്തുന്നെങ്കിൽ അവയെ ലക്ഷ്യമിടണം എന്നാണ് നെതന്യാഹുവിന്റെ ആവശ്യം.

ഇറാനിൽ ഭരണമാറ്റത്തിനു ശ്രമിച്ചാൽ മേഖലയാകെ അസ്ഥിരമാവുമെന്നു യുഎസ് സഖ്യരാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും ട്രംപിനു താക്കീതു നൽകിയിരുന്നു.

മിഡിൽ ഈസ്റ്റിൽ യുഎസിന്റെ സൈനികശേഷി കൂട്ടാൻ യുഎസ്എസ് ജെറാൾഡ് ഫോർഡ് വിമാനവാഹിനി കൂടി അയക്കാൻ ട്രംപ് ഉത്തരവിട്ടു. യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ നിരവധി പടക്കപ്പലുകൾ നേരത്തെ എത്തിയിരുന്നു.

Trump favors regime change in Iran

 

 

Join WhatsApp News
മതവിശ്വാസി 2026-02-14 16:11:07
ഇറാനിൽ എന്നല്ല, എല്ലാ രാജ്യത്തും എല്ലാ സഭയിലും എല്ലാ മതത്തിലും പുരോഹിത ഭരണം അവസാനിപ്പിക്കണം. പുരോഹിതന്മാർ ആരാധനയ്ക്ക് നേതൃത്വം കൊടുത്താൽ മാത്രം മതി. അത് ബിഷപ്പ് മാർക്ക് എല്ലാവർക്കും ബാധകമാണ്. രാജ്യം മതം എല്ലാം നിയന്ത്രിക്കേണ്ടത്, ജനാധിപത്യ പ്രക്രിയയിലൂടെയാണ്, തെരഞ്ഞെടുക്കപ്പെട്ട വിശ്വാസികളുടെ ആണ് മതം നിയന്ത്രിക്കേണ്ടത്. കുഞ്ഞാടുകളാണ് നിയന്ത്രിക്കാൻ ബാധ്യസ്ഥരായ ആളുകൾ. അതായത് തെരഞ്ഞെടുക്കപ്പെട്ടവർ. അവരാണ് എല്ലാമെല്ലാം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-14 17:26:24
💥🔥 to - : മതവിശ്വാസി : - അടുത്ത ഞായറാഴ്ച ഇക്കാര്യം പള്ളിയിൽ എല്ലാവരുടെയും മുൻപിൽ ലിംഗ ബലത്തോടെ എഴുന്നേറ്റു നിന്ന് ഇക്കാര്യം ഒന്ന് പറയാമോ????. 11 കോടി ഭാരത രൂപാ തരാം. എന്താ പറ്റുമോ? 🤔 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക