
ഒബാമ ഭരണകൂടം കൊണ്ടു വന്ന പരിസ്ഥിതി നിയന്ത്രണ നിയമം പ്രസിഡന്റ് ട്രംപ് റദ്ദാക്കി. അമേരിക്കൻ ചരിത്രത്തിൽ ചട്ടങ്ങൾ റദ്ദാക്കിയ ഏറ്റവും വലിയ നടപടിയാണിതെന്നു ട്രംപ് അവകാശപ്പെട്ടു.
പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇ പി എ) കണ്ടെത്തിയ മലിനീകരണ അപകട സാധ്യതകളാണ് ഫെഡറൽ ഗ്രീൻഹൗസ് ചട്ടങ്ങൾക്കു ആധാരമായിരുന്നത്. അത് ഇല്ലാതാക്കുന്നുവെന്നു ട്രംപ് പറഞ്ഞു. "അമേരിക്കൻ വാഹന വ്യവസായത്തെ തകർക്കുന്ന വിനാശകരമായ ഒബാമ നയം ആയിരുന്നു അത്."
2009ൽ കൊണ്ടുവന്ന ചട്ടങ്ങൾ അനുസരിച്ചു മലിനീകരണം കർശനമായി നിയന്ത്രിച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് അതു ചെയ്തതെന്നു ട്രംപ് പറയുന്നു. ഇതോടെ കാർ വാങ്ങുന്നവർക്ക് ഓരോ കാറിനും $2,400 എന്ന കണക്കിൽ ലാഭമുണ്ടാവും എന്നാണ് ട്രംപിന്റെ വാദം.
ജനങ്ങൾക്ക് ഈ നടപടി കൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കാറ്റാടി യന്ത്രങ്ങൾ നിർത്തി
രാജ്യത്തെ കാറ്റാടിയന്ത്രങ്ങളെല്ലാം തന്റെ ഭരണകൂടം നിർത്തിവച്ചെന്നു ട്രംപ് പറഞ്ഞു. "അത്രയേറെ ചെലവുള്ള ഊർജോത്പാദനം മറ്റൊന്നില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.
Trump terminates Obama EPA climate rule