
ന്യൂ യോർക്ക് അറ്റോണി ജനറൽ സ്ഥാനത്തേക്കു മത്സരിക്കാൻ ഇന്ത്യൻ അമേരിക്കൻ അഭിഭാഷക സരിത കോമതിറെഡ്ഢിയെ റിപ്പബ്ലിക്കൻ പാർട്ടി തീരുമാനിച്ചു. ഡെമോക്രാറ്റുകളുടെ വീരനായികയായ അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിനെ വീഴ്ത്താനുളള പോരാട്ടത്തിൽ കോമതിറെഡ്ഢിക്കു പ്രസിഡന്റ് ട്രംപിന്റെ സജീവ പിൻതുണ പ്രതീക്ഷിക്കാം. ട്രംപിനെ കുറ്റക്കാരനെന്നു കണ്ടെത്തിയ കേസുകൾ പ്രോസിക്യൂട്ട് ചെയ്ത ജെയിംസിനെതിരെ അദ്ദേഹം എല്ലാ ആയുധവും എടുത്തു പോരാടുമെന്നു ഉറപ്പാണ്.
ചൊവാഴ്ച്ച റിപ്പബ്ലിക്കൻ സ്റ്റേറ്റ് കൺവെൻഷനിൽ നോമിനേഷൻ സ്വീകരിച്ച കോമതിറെഡ്ഢി പറഞ്ഞു: "നവംബർ വരെ ലെറ്റീഷ്യ ജെയിംസിനെതിരെ രാഷ്ട്രീയ കേസുകൾ ഞാൻ പ്രോസിക്യൂട്ട് ചെയ്യും, വിജയിക്കുകയും ചെയ്യും."
വീണ്ടും പ്രസിഡന്റായപ്പോൾ ജെയിംസിനെതിരെ ട്രംപ് തട്ടിപ്പു കേസ് കൊണ്ടുവന്നിരുന്നു. എന്നാൽ ഗ്രാൻഡ് ജൂറി അവരുടെ മേൽ കുറ്റം ചുമത്താൻ പോലും ന്യായം കണ്ടില്ല.
പ്രോസിക്യൂട്ടർ ആയിരുന്ന കോമതിറെഡ്ഢിയെ 2020ൽ ട്രംപ് ഫെഡറൽ ജഡ്ജായി നിയമിച്ചിരുന്നു. എന്നാൽ സെനറ്റ് അത് അംഗീകരിച്ചില്ല.
അൽ ഖൈദ നേതാക്കൾ മുതൽ മെക്സിക്കൻ ലഹരി സംഘങ്ങളെ വരെ പ്രോസിക്യൂട്ട് ചെയ്ത ചരിത്രം കോമതിറെഡ്ഢിക്കുണ്ട്.
ഡി ഇ എയുടെ ചീഫ് ഓഫ് സ്റ്റാഫായും അവർ ജോലി ചെയ്തിട്ടുണ്ട്.
കോമതിറെഡ്ഢിക്കു അമേരിക്കൻസ്4ഹിന്ദുസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
GOP picks Indian American to run for New York AG