Image

ന്യൂ യോർക്ക് ഡിസെബിലിറ്റീസ് കമ്മീഷണറായി നിഷ അഗർവാളിനെ മാംദാനി നിയമിച്ചു (പിപിഎം)

Published on 12 February, 2026
ന്യൂ യോർക്ക് ഡിസെബിലിറ്റീസ് കമ്മീഷണറായി നിഷ അഗർവാളിനെ മാംദാനി നിയമിച്ചു (പിപിഎം)

ന്യൂ യോർക്ക് മേയറുടെ ഓഫിസ് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് കമ്മീഷണറായി ഇന്ത്യൻ അമേരിക്കൻ അഭിഭാഷക നിഷ അഗർവാളിനെ മേയർ സോഹ്രാൻ മാംദാനി നിയമിച്ചു.

"ന്യൂ യോർക്കിൽ ഏറ്റവും ദുർബലരായ സമൂഹങ്ങൾക്കു മികച്ച സേവനം നൽകി ശക്തിപ്പെടുത്താൻ നിഷ തന്റെ സമയവും തൊഴിലും മാറ്റി വച്ചു," മാംദാനി പറഞ്ഞു. ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് മെന്റൽ ഹൈജീൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ എന്ന നിലയിൽ അവർ അനുഷ്ടിച്ച സേവനത്തെയാണ് അദ്ദേഹം പരാമർശിച്ചത്.

വൈകല്യമുള്ളവരെ സേവിക്കാൻ ഏല്പിച്ച പുതിയ ദൗത്യത്തിൽ സന്തോഷമുണ്ടെന്ന് അഗർവാൾ പറഞ്ഞു. "അവർക്കു ചെലവ് കുറഞ്ഞ പാർപ്പിടവും ഭക്ഷണവും മാനസികാരോഗ്യവും സൗജന്യ യാത്രയും വിദ്യാഭ്യാസത്തിൽ തുല്യതയും തൊഴിൽ അവസരങ്ങളും ലഭ്യമാക്കുക എന്നത് മേയർ മാംദാനിയുടെ മുൻഗണനയാണ്. അത് സാധ്യമാക്കാൻ ഒത്തുപിടിക്കും."

ഹാർവാർഡ് കോളജിൽ നിന്നു ബിരുദം എടുത്ത ശേഷം ലോ സ്കൂളിൽ നിന്ന് ജെ ഡിയും നേടിയ അഗർവാൾ ന്യൂ യോർക്ക് നഗരഭരണത്തിൽ ഏറെ പരിചയം നേടിയിട്ടുമുണ്ട്.

Mamdani names Nisha Agarwal to lead MOPD 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക