Image

തെയ്യത്തിനു മുന്നിലേക്ക് കുരച്ചുചാടി തെരുവുനായ്ക്കൾ… ചിലമ്പ് കിലുക്കി തെയ്യം അട്ടഹസിച്ചതോടെ തിരിഞ്ഞോടി നായ്ക്കള്‍

Published on 11 February, 2026
തെയ്യത്തിനു മുന്നിലേക്ക് കുരച്ചുചാടി തെരുവുനായ്ക്കൾ… ചിലമ്പ് കിലുക്കി  തെയ്യം അട്ടഹസിച്ചതോടെ  തിരിഞ്ഞോടി നായ്ക്കള്‍

കണ്ണൂര്‍: തെയ്യത്തിനു മുന്നിലേക്ക് കുരച്ചുചാടിയെത്തിയ  തെരുവുനായ്ക്കളെ അട്ടഹാസവും ചിലമ്പൊലിയുമായി നേരിട്ട് തെയ്യക്കോലം. കണ്ണൂര്‍ നടുവിലില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തെയ്യക്കോലത്തിന് നേരെ കുരച്ചുചാടിയ തെരുവുനായ്ക്കള്‍, ഒടുവില്‍ ഭയന്നോടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി തെരുവുനായ്ക്കളെ  നേരിടുകയാണ് തെയ്യം കലാകാരന്‍ ചെയ്തത്. ആചാരത്തിന്റെ ഭാഗമായ പെരുവാറ്റുപാച്ചിലിന് പുറപ്പെട്ടതായിരുന്നു ആലക്കുന്ന് ചാമുണ്ഡി തെയ്യം. കൂടെ അകമ്പടി വാദ്യക്കാരോ ഉണ്ടായിരുന്നില്ല. 

പ്രധാന റോഡില്‍ നിന്ന് കട്ട് റോഡിലേക്ക് കയറിയപ്പോഴായിരുന്നു   തെരുവുനായ്ക്കള്‍ തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്തത്. ഒട്ടും പതറാതെ തെയ്യം കലാകാരന്‍ ചിലമ്പ് കൊണ്ട് ശബ്ദമുണ്ടാക്കുകയും അട്ടഹസിക്കുകയുമായിരുന്നു. ഇത് കണ്ടതോടെ തെരുവുനായ്ക്കള്‍ തിരിഞ്ഞോടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക