Image

ബസേലിയസ് കോളജ് കായിക താര സംഗമം 14 ന്

Published on 11 February, 2026
ബസേലിയസ് കോളജ് കായിക താര സംഗമം 14 ന്

ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ടീമിൽ സ്ഥാനം നേടിയ രണ്ടാമത്തെ മലയാളി മുഹമ്മദ് ഇക്ബാൽ ഉൾപ്പെടെ ഒട്ടേറെ കായിക താരങ്ങളെയും മികച്ച പരിശീലകരെയും കായിക കേരളത്തിനു സംഭാവന ചെയ്ത ചരിത്രം കോട്ടയം
ബസേലിയസ് കോളജിനുണ്ട്. ബാസ്ക്കറ്റ് ബോൾ, ഫുട്ബോൾ, ഹാൻഡ്‌ബോൾ, ബാഡ്മിൻറൻ, അത് ലറ്റിക്സ് തുടങ്ങി പല കായിക ഇനങ്ങളിലും ശ്രദ്ധേയരായ കായിക താരങ്ങളെ സംഭാവന ചെയ്യുവാൻ ബെസേലിയസ് കോളജിനു സാധിച്ചു.  സ്ഥാപിതമായ 1964 മുതൽ ബസേലിയസിൻ്റെ കളിക്ക ഇത്തിൽ ആവേശം വിതറിയ എല്ലാ കായികതാരങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി  ആവേശകരമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണു ലക്ഷ്യം.   81 വയസ്സ് വരെയുള്ളവരുടെ   പങ്കാളിത്തം ഉറപ്പായി ട്ടുണ്ട്.
അകാലത്തിൽ വേർപെട്ടവര അനുസ്മരിക്കാനും കൂടിയുള്ളതാണ് ഈ ഒത്തു ചേരൽ. 
2026 ഫെബ്രുവരി 14, ശനിയാഴ്ച  ഉച്ചകഴിഞ്ഞ് 3:00 മുതൽ 6:00 വരെയാണ് കായിക താര സംഗമം.
ബസേലിയസ് കോളജ് ഓഡിറ്റോറിയമാണു വേദി. 
ബഹു. മന്ത്രി 
വി.എൻ.വാസവൻ, ബഹു. എം.എൽ.എമാരും പൂർവ വിദ്യാർഥികളുമായ  തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ് എന്നിവർ മുഖ്യ അതിഥികളാകും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക