Image

ആഗോള മലയാളി മാധ്യമ ഡയറക്ടറി പുറത്തിറങ്ങി.. ലോകത്തിൽ ഇതാദ്യം.

Published on 11 February, 2026
ആഗോള  മലയാളി മാധ്യമ ഡയറക്ടറി പുറത്തിറങ്ങി..  ലോകത്തിൽ ഇതാദ്യം.

 


തിരുവനന്തപുരം: മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ജീവവായു എല്ലാവർക്കും ലഭ്യമായ സംസ്ഥാനത്താണ് നമ്മളുളളതെന്ന് സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ന്യൂസ് ബയോഗ്രഫി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ് സീനിയർ ജേണലിസ്റ്റുകളുടെ മാധ്യമജീവിത കഥ അദ്ദേഹം അക്കാദമി വെബ്‌സൈറ്റിലും യുട്യൂബിലും ലിങ്ക് ചെയ്ത് പ്രകാശനം ചെയ്തു. ജേണലിസം ചരിത്രത്തിന്റെ ആദ്യ രൂപമാണ്.  മാധ്യമപ്രവർത്തകരുടെ മാധ്യമജീവിതം കേരളത്തെ കുറിച്ച് മനസ്സിലാക്കാൻ വളരെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയ അക്കാദമി തയ്യാറാക്കിയ കേരളീയരായ പ്രവാസി മാധ്യമപ്രവർത്തകരുടെ ലഘുവിവരണമുളള പ്രവാസി മാധ്യമ ഡയറക്ടറി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് ഐഎഎസ് പ്രകാശനം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ചെന്നൈ റസിഡന്റ് എഡിറ്റർ അരുൺ റാം ആദ്യ കോപ്പി  സ്വീകരിച്ചു.

മാധ്യമപ്രവർത്തനം വളരെ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർപേഴ്‌സണുമായ വി.പി.ജോയി ഐഎഎസ്  പറഞ്ഞു. സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്ന സത്യത്തിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അവിടെ വ്യാപരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള മീഡിയ അക്കാദമിയുടെ കാക്കനാട്ടെ ക്യാമ്പസിൽ പുതുതായി ഉയരുന്ന ആസ്ഥാന മന്ദിരത്തിൽ മുതിർന്ന മാധ്യമപ്രവർത്തകർക്ക് പഠന-ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നതിനുളള സൗകര്യമുണ്ടായിരിക്കുമെന്ന്  മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു

പൊഫ.വി.കെ.രാമചന്ദ്രൻ, വി.പി.ജോയ് ഐഎഎസ്, ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ.കുഞ്ഞികൃഷ്ണൻ എന്നിവർ മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ചു.
'Media Memories 100' തയ്യാറാക്കിയ മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമ അധ്യാപകനുമായ പി.വി.മുരുകന് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.  അക്കാദമി സെക്രട്ടറി  അരുൺ എസ് എസ് സ്വാഗതവും ജനറൽ കൗൺസിൽ അംഗം സുരേഷ് വെളളിമംഗലം നന്ദി യും പറഞ്ഞു.

സ്വദേശാഭിമാനി-കേസരി അവാർഡ് ജേതാക്കളായ എസ്.ആർ.ശക്തിധരൻ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, എം.പി.അച്യുതൻ, എംജി രാധാകൃഷ്ണൻ, പി.പി.ജെയിംസ്, ജേക്കബ് ജോർജ്, എൻ.പി.ചന്ദ്രശേഖരൻ, കെ.വി സുധാകരൻ, മാർക്കോസ് എബ്രഹാം, സരിത മോഹനൻ ഭാമ, എസ്.ബിജു, സുഷമ, ടി.കെ.സുജിത്ത്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സെക്രട്ടറി ഷിബു പിളള, മാതൃഭൂമി ന്യൂസിന്റെ (ദുബായ്) സീനിയർ റിപ്പോർട്ടർ സുരേഷ് വെളളിമുറ്റം, യു.എ.ഇ സിറാജ് ദിനപ്പത്രം എഡിറ്റർ കെ.എം.അബ്ബാസ്,  എന്നിവർ സംസാരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക