Image

പെൻ, ഡള്ളസ് പേരുകൾ മാറ്റി സ്വന്തം പേരിടാൻ നിർദേശം വച്ചത് ട്രംപ് തന്നെയെന്നു വൈറ്റ് ഹൗസ് (പിപിഎം)

Published on 11 February, 2026
പെൻ,  ഡള്ളസ് പേരുകൾ മാറ്റി സ്വന്തം പേരിടാൻ നിർദേശം വച്ചത് ട്രംപ് തന്നെയെന്നു വൈറ്റ് ഹൗസ് (പിപിഎം)

സുപ്രധാന യുഎസ് ഇടങ്ങൾക്കു തന്റെ പേരിടാൻ പ്രസിഡന്റ് ട്രംപിനു ആഗ്രഹമുണ്ടെന്നു വൈറ്റ് ഹൗസ് ചൊവാഴ്ച്ച സ്ഥിരീകരിച്ചു. ന്യൂ യോർക്കിലെ പെൻ സ്റ്റേഷനും വാഷിംഗ്ടണു സമീപത്തെ ഡള്ളസ് എയർപോർട്ടും തന്റെ പേരിലാക്കാൻ ട്രംപിനു താല്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് സ്ഥിരീകരിച്ചു.

"എന്തുകൊണ്ടു പാടില്ല? ചക് ഷൂമറുമായി പ്രസിഡന്റ് അക്കാര്യം സംസാരിച്ചിരുന്നു."

സെനറ്റിലെ ഡെമോക്രാറ്റിക് നേതാവായ ഷൂമർ ആണ് ആ നിർദേശം വച്ചതെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അതൊരു പച്ചക്കള്ളമാണെന്നു ഷൂമർ പറഞ്ഞു. "തികച്ചും കള്ളം. എല്ലാവർക്കും അതറിയാം."

ഇപ്പോൾ ലീവിറ്റ് പറയുന്നത് ട്രംപ് തന്നെയാണ് ഷൂമറോടു നിർദേശിച്ചത് എന്നാണ്. അതു സ്വീകരിച്ചാൽ ന്യൂ യോർക്കിന്റെ മരവിപ്പിച്ച ബില്യൺ ഡോളർ ഫെഡറൽ ഫണ്ടുകൾ വിട്ടു നൽകുമെന്നു ട്രംപ് ഉറപ്പു നൽകിയെന്നാണ് വാർത്ത.  

ഇറാനു വീണ്ടും താക്കീത്

അമേരിക്കയുടെ വൻ നാവിക വ്യൂഹം ഇറാനു നേരെ നീങ്ങുന്നുവെന്നു ട്രംപ് ചൊവാഴ്ച്ച ആവർത്തിച്ചു. ഒമാനിൽ നടന്ന ചർച്ചകളിൽ പുരോഗതി ഉണ്ടെന്നാണ് വെള്ളിയാഴ്ച്ച അദ്ദേഹം പറഞ്ഞത്.

Trump floats renaming Penn Station, Dulles Airport after himself  

Join WhatsApp News
Sunil 2026-02-11 16:21:57
Donald Trump is highly ego-centric. He wants to be the bride in all weddings, the infant in all baptisms and the corpse in all funerals.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക