
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ താനും തന്റെ കുടുംബവും ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ടെന്നു യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് സമ്മതിച്ചു. 2012ൽ ആണ് 'പാപങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന സ്ഥലത്തു കുടുംബവുമൊത്തു സമയം ചെലവഴിച്ചത്.
"ഞാൻ എപ്‌സ്റ്റീനുമൊത്തു ഉച്ചഭക്ഷണം കഴിച്ചു, ഞങ്ങൾ ഒഴിവുകാലം ആസ്വദിക്കാൻ ബോട്ടിൽ പോവുകയായിരുന്നു," ചൊവാഴ്ച്ച സെനറ്റ് സബ് കമ്മിറ്റി മുൻപാകെ അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ദ്വീപിൽ ലഞ്ച് കഴിച്ചു, ഒരു മണിക്കൂറോളം അവിടെ കഴിഞ്ഞു. അതു സത്യമാണ്.
"അയാളുമായി എനിക്ക് മറ്റു ബന്ധങ്ങൾ ഒന്നുമില്ല."
എപ്‌സ്റ്റീനുമായി 2005ൽ ബന്ധം നിർത്തിയെന്നാണ് ലുട്നിക് മുൻപ് പറഞ്ഞിട്ടുള്ളത്. എന്നാൽ വര്ഷങ്ങൾക്കു ശേഷവും അവർ ബന്ധപ്പെട്ടിരുന്നു എന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളിൽ കാണുന്നു. 2014 വരെ ഇരുവർക്കും ചില ബിസിനസ് ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലുട്നിക് രാജി വയ്ക്കണമെന്നു ഡെമോക്രാറ്റുകൾക്കൊപ്പം റിപ്പബ്ലിക്കൻ റെപ്. തോമസ് മാസിയും ആവശ്യപ്പെട്ടു. ലുട്നിക്കിൽ പ്രസിഡന്റ് ട്രംപിന്റെ ക്യാബിനറ്റിൽ പ്രധാനപ്പെട്ട അംഗമാണെന്നും ട്രംപിന് അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ചൊവാഴ്ച്ച പറഞ്ഞു.
Lutnick admits having lunch with Epstein on private island