Image

അമേരിക്കയുടെ കിഴക്കൻ തീരമേഖലയിൽ ശീതക്കാറ്റും കൊടുംതണുപ്പും: ജാഗ്രതാ മുന്നറിയിപ്പ്

Published on 09 February, 2026
അമേരിക്കയുടെ  കിഴക്കൻ തീരമേഖലയിൽ ശീതക്കാറ്റും കൊടുംതണുപ്പും: ജാഗ്രതാ മുന്നറിയിപ്പ്

വാഷിങ്ടൺ : അമേരിക്കയുടെ കിഴക്കൻ തീരമേഖലയിൽ ശീതക്കാറ്റും കൊടുംതണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിശൈത്യ കാലാവസ്ഥയെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആർട്ടിക് മേഖലയിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കൊടും തണുപ്പും ഉണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് കിഴക്കൻ തീരത്ത് 80 ദശലക്ഷം ആളുകൾ ജാഗ്രതയിലാണ്. വടക്കു കിഴക്കൻ മേഖലയിലും മധ്യ അറ്റ്ലാൻ്റിക്കിലും അതിശൈത്യ മുന്നറിയിപ്പുകൾ നിലവിലുണ്ട്.

ന്യൂ ഇംഗ്ലണ്ടിന്‍റെ തീരപ്രദേശങ്ങളിൽ മഞ്ഞുവീഴ്ച കുറഞ്ഞു. എന്നാൽ, വടക്കു കിഴക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ കാറ്റ് തുടരുന്നുണ്ട്. തണുപ്പ് മൈനസ് ഡിഗ്രിയിലാണ്. പെൻസിൽവേനിയ, ന്യൂജഴ്സി, ന്യൂയോർക്ക്, കനറ്റികട്ട്, മാസച്യൂസ്റ്റ്സ്, വെർമോണ്ട് എന്നിവയുൾപ്പെടെ വടക്കു കിഴക്കൻ മേഖലയുടെ പല ഭാഗങ്ങളിലും അതിശൈത്യ മുന്നറിയിപ്പുകൾ നിലവിലുണ്ട്.

 

Join WhatsApp News
Sunil 2026-02-09 16:48:20
Whatever happened to global warming ?The world spent more than $20 trillion to arrest global warming. If we spend that much money for health care, housing, education, food etc for poorer nations, we would have seen wonders. Some very clever leaders like Al Gore, John Kerry became billionaires by selling global warming.
A Reader 2026-02-09 18:57:39
Sunil needs to do some research on the effect of investing in against global warming, rather than bringing political hatred into the readers. Find out how the ozone hole has been healed and how it impacts global warming. We can be human being before being a superficial political being.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക