Image

പഴയ പിഴവുകൾ ചൂണ്ടിക്കാട്ടി യുഎസ് എംബസി ബിസിനസ്, ടൂറിസ്ററ് വിസകൾ നിഷേധിക്കുന്നു (പിപിഎം)

Published on 09 February, 2026
 പഴയ പിഴവുകൾ ചൂണ്ടിക്കാട്ടി യുഎസ് എംബസി ബിസിനസ്, ടൂറിസ്ററ് വിസകൾ നിഷേധിക്കുന്നു (പിപിഎം)

അര നൂറ്റാണ്ടു മുൻപ് സംഭവിച്ച ചെറിയൊരു പിഴവിന്റെ പേരിലും ബിസിനസ് എക്സിക്യൂട്ടീവുകൾക്കു യുഎസ് യാത്ര മുടങ്ങാം. 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് പറയുന്നത് യൂറോപ്പിൽ ഏറ്റവുമധികം യുഎസ് വിസകൾ നൽകുന്ന ലണ്ടനിലെ എംബസി ഏറെ പഴക്കമുള്ള കുറ്റാരോപണങ്ങൾ ചികഞ്ഞെടുത്തു ടൂറിസ്ററ്-ബിസിനസ് വിസകൾ നിഷേധിക്കുന്നു എന്നാണ്.

ശിക്ഷിക്കപ്പെടാത്ത കേസുകളിലും പ്രശ്നമുണ്ട്. ലഹരി ഉപയോഗിച്ചു, ബാറിൽ വഴക്കുണ്ടാക്കി, മദ്യപിച്ചു വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള 1970കളിലെ കുറ്റാരോപണങ്ങൾ പോലും കെണിയാവുന്നു.

പല അപേക്ഷകരും അറസ്റ്റ് ചെയ്യപ്പെട്ടവരാണ്, എന്നാൽ ശിക്ഷിക്കപെട്ടവരല്ല.

അപേക്ഷകന് യോഗ്യത വേണ്ടത്ര തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷ നിരസിക്കാൻ അധികാരം നൽകുന്ന 214(b) എന്ന ചട്ടമാണ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതെന്ന് അഭിഭാഷകർ പറയുന്നു.

2024ൽ ലണ്ടനിലെ യുഎസ് എംബസി 150,000 നോൺ-ഇമിഗ്രന്റ് വിസകൾ നൽകിയിരുന്നു. ഇന്ത്യ, സൗത്ത് ആഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇലക്ട്രോണിക് അപേക്ഷ അനുവദനീയമല്ല എന്നതിനാൽ എംബസി വഴി തന്നെ അപേക്ഷിച്ചേ തീരൂ.

US embassy denies visas over minor offenses

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക