
ഫെബ്രുവരി 1നു അരിസോണയിൽ നിന്നു കാണാതായ നാൻസി ഗത്രിയെ തട്ടിക്കൊണ്ടു പോയതാണെന്നു കരുതുന്നില്ലെന്നു എഫ് ബി അസിസ്റ്റന്റ് ഡയറക്‌ടർ ആയിരുന്ന ക്രിസ് സ്വേക്കർ ഫോക്സ് ന്യൂസിൽ പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടു ലഭിച്ച രണ്ടു കുറിപ്പുകളെ പറ്റി തനിക്കു സംശയമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇതൊരു തട്ടിക്കൊണ്ടു പോകൽ തന്നെയാണോ? അവർ ആരുടെയെങ്കിലും പിടിയിലാണോ? യഥാർഥത്തിൽ ജീവിച്ചിരിപ്പുണ്ടോ?" അദ്ദേഹം ചോദിച്ചു.
84 വയസിൽ എല്ലാ ദിവസവും മരുന്നു കഴിക്കുന്ന നാൻസി എട്ടു ദിവസമായി മരുന്നില്ലാതെയാണ് കഴിയുന്നതെന്നു കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തട്ടിക്കൊണ്ടു പോയി എന്ന് അവകാശപ്പെടുന്നവർ ചോദിക്കുന്ന മോചനദ്രവ്യം $6 മില്യൺ ആണ്. അതു കൊടുക്കാൻ കുടുംബം തയ്യാറുമാണ്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കകം പണം കിട്ടണം എന്നാണ് ആവശ്യം.
"തട്ടിക്കൊണ്ടു പോയതാണെങ്കിൽ അവർ ജീവിച്ചിരിപ്പുണ്ടെന്നതിനു തെളിവ് നൽകണം. അത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഇത് വരെ അതുണ്ടായില്ല," ക്രിസ് സ്വേക്കർ പറഞ്ഞു. "ഇത് മറ്റെന്തോ ആവാം എന്ന സാധ്യത പരിഗണിക്കണം."
ആദ്യം ചോദിച്ചത് $1 മില്യൺ ആയിരുന്നുവെന്നും രണ്ടാമത് അത് $6 മില്യൺ ആയി കുതിച്ചുയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ആരെങ്കിലും മുതലെടുപ്പ് നടത്തുകയാണോ എന്ന ചോദ്യം ഉയരുന്നു."
എന്നാൽ നാൻസി ജീവിച്ചിരിപ്പുണ്ടെന്ന സൂചന കുടുംബത്തിനു ലഭിച്ചിട്ടുണ്ടാവാം എന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഇപ്പോൾ കുടുംബത്തിന് അക്രമികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്നുണ്ട് എന്നാണ് 'ന്യൂസ് നേഷൻ' കരുതുന്നത്.
അതേ സമയം, മോചന ദ്രവ്യം ആവശ്യപ്പെടുന്നത് തട്ടിപ്പാണെന്ന് കരുതുന്നതായി പിമാ കൗണ്ടി ഷെരിഫ് ക്രിസ് നാനോസ് പറഞ്ഞു.
FBI ex-official doubts Nancy Guthrie was abducted