Image

പ്രതിപക്ഷ നേതാവിന്‍റെ യാത്രയിൽ നിന്ന് സുധാകരൻ വിട്ടു നിന്നിട്ടില്ല, വെറുതെ വാർത്തകളുണ്ടാക്കുകയാണ്: സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെയല്ല കോൺഗ്രസിലെ കാര്യങ്ങളെന്നും വേണുഗോപാൽ

Published on 08 February, 2026
പ്രതിപക്ഷ നേതാവിന്‍റെ യാത്രയിൽ നിന്ന് സുധാകരൻ വിട്ടു നിന്നിട്ടില്ല, വെറുതെ വാർത്തകളുണ്ടാക്കുകയാണ്: സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെയല്ല കോൺഗ്രസിലെ കാര്യങ്ങളെന്നും വേണുഗോപാൽ

കൊച്ചി: പ്രതിപക്ഷ നേതാവിന്‍റെ യാത്രയിൽ നിന്ന് കെ. സുധാകരൻ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വെറുതെ വാർത്തകളുണ്ടാക്കുകയാണെന്നും വ്യക്തി പരമായ ആവശ്യങ്ങളുള്ളതിനാലാണ് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു.

 സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെയല്ല കോൺഗ്രസിലെ കാര്യങ്ങളെന്നും കേരളം മുഴുവൻ സർക്കാരിനെതിരേ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്‍റെ കുമ്പളയിലെ പുതുയു​ഗ യാത്രയുടെ ഉദ്​ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയിരുന്നു. പിന്നാലെ പുതുയുഗ യാത്ര സ്വന്തം ജില്ലയിലെത്തിയിട്ടും പങ്കെടുക്കാതെ സുധാകരൻ മാറി നിന്നതും  ചർച്ചയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക