
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും യുകെ പൗരത്വമുണ്ടെന്ന വ്യാജ പ്രചരണത്തിൽ ബിനോയ് വിശ്വം സൈബർ സെല്ലിൽ പരാതി നൽകി. ഫെയ്സ്ബുക്കിലൂടെ പ്രചരണം നടത്തിയതിനു കൊല്ലം അഞ്ചൽ സ്വദേശിക്കെതിരെയാണ് പരാതി.
ബിനോയ് വിശ്വത്തിന്‍റെ ഭാര്യ ഷൈല സി. ജോർജ്, മക്കളായ രശ്മി, സൂര്യ എന്നിവർക്കു യുകെ പൗരത്വമുണ്ടെന്ന് കാട്ടിയാണ് വ്യാജ പ്രചരണം നടത്തിയത്.
കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്താനും തന്നെ വ്യക്തിഹത്യ നടത്താനും വേണ്ടിയാണ് ഈ പ്രചരണമെന്ന് ബിനോയ് വിശ്വം പരാതിയിൽ ആരോപിച്ചു. ഐടി ആക്ട് അനുസരിച്ചും ക്രിമിനൽ വകുപ്പുകൾ പ്രകാരവും കേസ് എടുക്കണമെന്നു ബിനോയ് വിശ്വം പൊലീസിനോട് ആവശ്യപ്പെട്ടു.