
അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെ ടിബറ്റൻ ബുദ്ധമത ആധ്യാത്മിക പരമാധികാരി ദലൈ ലാമയുമായി ബന്ധപ്പെടുത്തുന്ന റിപ്പോർട്ടുകൾ ധരംശാലയിൽ ദലൈ ലാമയുടെ ഓഫിസ് തള്ളിക്കളഞ്ഞു.
യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട പതിനായിരക്കണക്കിന് എപ്‌സ്റ്റീൻ ഫയലുകളിൽ 169 പ്രാവശ്യം ദലൈ ലാമയുടെ പേരുണ്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നു.
ദലൈ ലാമ ഒരിക്കലും ജെഫ്രി എപ്‌സ്റ്റീനെ കണ്ടിട്ടില്ലെന്നു അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. തനിക്കു വേണ്ടി എപ്‌സ്റ്റീനെ കാണാൻ ദലൈ ലാമ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.
Dalai Lama’s office rejects link to Epstein