
അരിസോണയിലെ വീട്ടിൽ നിന്ന് ഒരാഴ്ച്ച മുൻപ് കാണാതായ എഴുത്തുകാരി നാൻസി ഗത്രിയെ മോചിപ്പിക്കാൻ $6 മില്യൺ ബിറ്റ്കോയിനായി നൽകണമെന്നു അവരെ തട്ടിക്കൊണ്ടുപോയി എന്നവകാശപ്പെടുന്ന സംഘം ആവശ്യപ്പെട്ടതായി അരിസോണയിലെ ഒരു ടി വി സ്റ്റേഷൻ പറയുന്നു.
പ്രസിദ്ധ ടെലിവിഷൻ അവതാരക സവാന ഗത്രിയുടെ അമ്മയായ നാൻസി (84) ജീവിച്ചിരിപ്പുണ്ടോ എന്ന ആശങ്കയിലാണ് കുടുംബം. കാരണം, നിരവധി മരുന്നുകൾ കഴിച്ചാണ് അവർ ജീവിച്ചിരുന്നത്.
ഫെബ്രുവരി 1നു രാത്രി സ്വന്തം വീട്ടിൽ നിന്ന് അപ്രത്യക്ഷയായ നാൻസിയെ വിട്ടു കിട്ടാൻ എന്തും നൽകാമെന്നു മകളും മകനും അറിയിച്ചിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട കുറിപ്പ് ലഭിച്ചതായി എ ബി സിയുടെ കെ ജി യു എൻ9 ചാനലാണ് വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കു മുൻപ് പണം നൽകണം എന്നാണ് ആവശ്യം. പണം നൽകിയില്ലെങ്കിൽ നാന്സിയുടെ ജീവിതം അപകടത്തിലാവും എന്ന താക്കീതുമുണ്ട്.
ജനുവരി 31നു മകൾ ആനിയുടെ വീട്ടിൽ അത്താഴം കഴിച്ച നാൻസിയെ മരുമകൻ ടോമാസോ സിയോണിയാണ് അർധരാത്രിയോടെ സവാനയുടെ വീട്ടിൽ എത്തിച്ചത്. പിറ്റേന്ന് ഉച്ചയോടെയാണ് അവരെ കാണാനില്ലെന്ന് വീട്ടിലുള്ളവർ തിരിച്ചറിഞ്ഞത്.
Ransom demand revealed in Guthrie case