Image

ഭാര്യയ്ക്ക് കടന്നല്‍കുത്തേറ്റതുകണ്ട് ഓടിയെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു

Published on 08 February, 2026
 ഭാര്യയ്ക്ക് കടന്നല്‍കുത്തേറ്റതുകണ്ട്  ഓടിയെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്.

വീട്ടുപറമ്പില്‍നിന്ന് തെങ്ങോല ശേഖരിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടാണ് നാരായണന്‍ നായരുടെ ഭാര്യ രാജാമണിയെ കടന്നല്‍ ആക്രമിച്ചത്. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാരായണന്‍ പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍ക്കാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാരായണന്‍ നായര്‍ മരിച്ചു. രാജാമണി ചികിത്സയിലാണ്.

 മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായര്‍, കൃഷ്ണന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക