Image

കളം നിറഞ്ഞിട്ടും കേരളത്തിന് നിരാശ: സന്തോഷ് ട്രോഫി സർവീസസിന്; ജയം ഒരു ​ഗോളിന്

Published on 08 February, 2026
കളം നിറഞ്ഞിട്ടും കേരളത്തിന് നിരാശ: സന്തോഷ് ട്രോഫി സർവീസസിന്; ജയം ഒരു ​ഗോളിന്

ധാക്കുവാഖാനയിൽ നടന്ന ആവേശകരമായ സന്തോഷ് ട്രോഫി ഫൈനലിൽ  വീറോടെ പോരാടിയിട്ടും കേരളത്തിന് കിരീട നഷ്ടം. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെത്തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് സർവീസസിന് വിജയം സമ്മാനിച്ചത്.

ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ കീഴടക്കി സർവീസസ് ചാമ്പ്യന്മാരായി. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച കേരളത്തിനായിരുന്നു പന്തടക്കത്തിലും നീക്കങ്ങളിലും മേധാവിത്വം. ക്വാർട്ടർ ഫൈനലിലും സെമിയിലും പ്രകടിപ്പിച്ച അതേ മികവ് ഫൈനലിലും ആവർത്തിക്കാൻ കേരളത്തിന് സാധിച്ചു.

എന്നാൽ ലഭിച്ച സുവർണ്ണാവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ ടീം പരാജയപ്പെട്ടത് തിരിച്ചടിയായി. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ തകർപ്പൻ സേവുകളും കേരളത്തിന്റെ കിരീടമോഹങ്ങൾക്ക് തടസ്സമായി. മുന്നേറ്റ നിരയിൽ അർജുനും അജ്‌സലും ചേർന്ന് സർവീസസ് പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക