
അന്തരിച്ച പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ പൗത്രൻ ജാക്ക് ഷ്ലോസ്ബർഗിനെ യുഎസ് കോൺഗ്രസിലേക്കുള്ള മത്സരത്തിൽ മുൻ സ്‌പീക്കർ നാൻസി പെലോസി എൻഡോഴ്സ് ചെയ്യുമെന്നു റിപ്പോർട്ട്. ജോൺ കെന്നഡിയുടെ പുത്രി കരോളിന്റെ പുത്രനാണ് ജാക്ക്.
ന്യൂ യോർക്കിലെ സമ്പന്ന മേഖലയായ ഡിസ്‌ട്രിക്‌ട് 12ൽ നിന്നു മത്സരിക്കാൻ ഉദ്ദേശിക്കുന്ന ജാക്ക് മാർച്ചിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ കടുത്ത മത്സരം നേരിടുമ്പോൾ പെലോസിയുടെ പിന്തുണ പ്രയോജനപ്പെടും. മൻഹാട്ടന് നടുവിൽ യുഎൻ ആസ്ഥാനം, ടൈംസ് സ്‌ക്വയർ, സെൻട്രൽ പാർക്ക്, എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് എന്നിവ ഉൾപ്പെട്ട ഡിസ്ട്രിക്റ്റാണ് 12.
ജോൺ കെന്നഡിയുടെ സഹോദരൻ റോബർട്ട് കെന്നഡിയുടെ പുത്രൻ റോബർട്ട് കെന്നഡി ജൂനിയർ റിപ്പബ്ലിക്കൻ പാർട്ടിയിലേക്കു കൂറുമാറിയ ശേഷം പ്രസിഡന്റ് ട്രംപിന്റെ ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ്.
ജാക്ക് ഷ്ലോസ്ബർഗിന്റെ സ്ഥാനാർഥിത്വം ഡെമോക്രാറ്റുകൾക്കു രാജ്യമൊട്ടാകെ വിജയസാധ്യത വർധിപ്പിക്കുമെന്നു കോൺഗ്രസിൽ നിന്നു വിരമിക്കുന്ന പെലോസി പറഞ്ഞു. "ഇത് രാജ്യത്തിനു പ്രധാനപ്പെട്ട ഒരു സമയമാണ്. നമ്മുടെ രാഷ്ട്രീയത്തിലുള്ള വിശ്വാസത്തിനു പരുക്കേറ്റു, ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടമായി. അതു കൊണ്ട് ജനസേവകരായ നേതാക്കളെ നമുക്ക് ആവശ്യമായി."
പെലോസിയുടെ എൻഡോഴ്സ്മെന്റ് തനിക്കു ഉത്തേജനമായെന്നു ജാക്ക് ഷ്ലോസ്ബർഗ് പറഞ്ഞു. "അവർ എന്റെ ഹീറോയാണ്.
റെപ്. ജെറി നാൽഡർ 34 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഒഴിവിലാണ് ജാക്ക് (33) മത്സരിക്കുന്നത്. പ്രസിഡന്റ് ട്രംപിനെതിരെ രണ്ടു ഇംപീച്ച്മെന്റ് നയിച്ച നേതാവാണ് നാൽഡർ.
Pelosi endorses JFK grandson