Image

എപ്സ്റ്റീൻ ഫയലുകൾ വീണ്ടും തുറക്കുമ്പോൾ: ‘ഇരകളെ ചികിത്സിച്ചവർ ആരാണ്?’ എന്ന ചോദ്യവുമായി ഡോ.നിഷാ പട്ടേൽ

Published on 07 February, 2026
 എപ്സ്റ്റീൻ ഫയലുകൾ വീണ്ടും തുറക്കുമ്പോൾ: ‘ഇരകളെ ചികിത്സിച്ചവർ ആരാണ്?’ എന്ന ചോദ്യവുമായി ഡോ.നിഷാ പട്ടേൽ

 

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ആരോപണവിധേയനായ ധനകാര്യ വിദഗ്ധൻ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവന്നതിന് പിന്നാലെ, ഇന്ത്യൻ വംശജയായ ഡോ.നിഷ പട്ടേൽ നടത്തിയ പരാമർശങ്ങൾ ശക്തമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. എപ്സ്റ്റീൻ തന്റെ ഇരകളെ ചികിത്സയ്ക്കായി അയച്ചുവെന്നു പറയപ്പെടുന്ന ഗൈനക്കോളജിസ്റ്റുകളുടെ മെഡിക്കൽ നൈതികതയും മാനുഷികതയും ചോദ്യംചെയ്‌തുകൊണ്ട്  പട്ടേൽ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതാണ് ശ്രദ്ധ നേടുന്നത്.

“എപ്സ്റ്റീന്റെ ഇരകളെ ചികിത്സിച്ച ആ ഗൈനക്കോളജിസ്റ്റുകൾ ആരായിരുന്നു?” എന്നാണ് പട്ടേൽ ചോദിച്ചത്. കുട്ടികളെ പീഡിപ്പിക്കുന്ന സാഹചര്യം കണ്ടിട്ടും തങ്ങൾ ജോലി മാത്രം ചെയ്തു എന്ന ന്യായം അംഗീകരിക്കാനാകില്ലെന്നും, പീഡനം അവഗണിക്കുകയോ, സഹായിക്കുകയോ, ചെറുതാക്കി കാണിക്കുകയോ ചെയ്യുന്നത് നിർബന്ധിത റിപ്പോർട്ടിംഗ് ബാധ്യതയും പ്രൊഫഷണൽ നൈതികതയും ലംഘിക്കുന്നതാണെന്നും അവർ വ്യക്തമാക്കി. 

ഈ പ്രതികരണങ്ങൾ, എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ്. 

 സാമൂഹിക മാധ്യമങ്ങളിൽ ചിലർ അയച്ചയാൾ എപ്സ്റ്റീന്റെ സഹോദരനായ മാർക്ക് എപ്‌സ്റ്റീൻ ആകാമെന്ന് ആരോപിച്ചെങ്കിലും, അത്  സ്ഥിരീകരിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തിൽ, യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് പുതിയതായി പുറത്തുവിട്ട ഫയലുകളിൽ വ്യാജമോ തെറ്റായ രീതിയിൽ സമർപ്പിച്ചതോ ആയ രേഖകൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

ഒരു സ്ത്രീ വെളിപെടുത്തിയ ഡയറിയിൽ 2002 ൽ  അവൾക്ക് 16 അല്ലെങ്കിൽ 17 വയസുള്ളപ്പോൾ പ്രായപൂർത്തിയാകാത്ത സമയത്തെ പ്രസവത്തെക്കുറിച്ചു പറഞ്ഞതുൾപ്പെടെയുള്ള ആരോപണങ്ങൾ കൂടുതൽ ഗൗരവമേറിയതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

രേഖകളിൽ ഉൾപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ എപ്സ്റ്റീന്റെ ടെസ്റ്റോസ്റ്റിറോൺ നില സ്ഥിരമായി കുറഞ്ഞിരുന്നുവെന്ന് സൂചിപ്പിക്കുന്നു. 2014-ലെ ഒരു ഇമെയിലിൽ ഒരു ഡോക്ടർ, എപ്സ്റ്റീനിന്റെ ടെസ്റ്റോസ്റ്റിറോൺ നില 142 ആണെന്ന് അറിയിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം അത് 125 ആയി കുറഞ്ഞതായും മറ്റൊരു സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റം ചുമത്തി വിചാരണ കാത്തിരിക്കെ, എപ്സ്റ്റീൻ 2019-ൽ ഫെഡറൽ കസ്റ്റഡിയിൽ മരിച്ചിരുന്നു. കേസ് ചുറ്റിപ്പറ്റിയ രേഖകളും വെളിപ്പെടുത്തലുകളും വീണ്ടും പുറത്തുവരുന്നതിനിടെ, മെഡിക്കൽ രംഗത്തിന്റെ ഉത്തരവാദിത്തവും നിർബന്ധിത റിപ്പോർട്ടിംഗ് നിയമങ്ങളുടെ പ്രാധാന്യവും ശക്തമായി ചർച്ചയാകുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക