Image

ടൈം ട്രാവൽ ചെയ്യാനായാൽ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും; ഇന്ത്യ മാറിയിരിക്കുന്നു, ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന വെറുപ്പ് വളരെ കൂടുതലാണ്, അപകടമാണിത്; നടൻ കിഷോറിന്റെ വാക്കുകൾ വൈറൽ

Published on 07 February, 2026
ടൈം ട്രാവൽ ചെയ്യാനായാൽ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും; ഇന്ത്യ മാറിയിരിക്കുന്നു, ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന വെറുപ്പ് വളരെ കൂടുതലാണ്,  അപകടമാണിത്;  നടൻ കിഷോറിന്റെ വാക്കുകൾ വൈറൽ

ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ 2014-ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടൻ കിഷോർ. ‘മെല്ലിസൈ’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യത്തിനാണ് നടൻ ഈ ഉത്തരം നൽകിയത്. കിഷോറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

‘ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞാൽ നിങ്ങളത് കൊടുക്കുമോ എന്നറിയില്ല. എങ്കിലും പറയാം. ഞാൻ 2014-ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന വെറുപ്പിന്റെ അളവ് വളരെ കൂടുതലാണ്. വലിയ അപകടമാണിത്. ഇത്തരത്തിൽ പോകുകയാണെങ്കിൽ ഈ അവസ്ഥ മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും’. കിഷോർ പറഞ്ഞു.

‘രാഷ്ട്രീയം പവർ പൊസിഷനല്ല. ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യണം. ജവഹർലാൽ നെഹറു പറഞ്ഞത് താൻ പ്രഥമ സേവകൻ ആണെന്നാണ്. മോദി പറഞ്ഞത് ‘പ്രധാന സേവക്’ എന്നാണ്. അതിനർഥം താനാണ് പ്രധാനിയെന്നാണ്.’ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ, ജനങ്ങളെ സേവിക്കണമെന്നും കിഷോർ പറഞ്ഞു.

രാജ്യം ഇപ്പോൾ അപകടകരമായ അവസ്ഥയിലാണ്. നമ്മുടെ രാജ്യം മാത്രമല്ല, പല രാജ്യങ്ങളും അങ്ങനെയാണ്  കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ, ഇത് മാറ്റാൻ വർഷങ്ങളെടുക്കും.വെറുപ്പിനെ നിക്ഷേപമായി കണ്ട് ഭരിക്കുന്നവർ വളരെ അപകടകാരികളാണ്. സ്നേഹമില്ലെങ്കിൽ ഇവിടെ ഒന്നുമില്ല,” എന്നും കിഷോർ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക