Image

മലേഷ്യയിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കും ; മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

Published on 07 February, 2026
മലേഷ്യയിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കും ; മലേഷ്യയിലെ ഇന്ത്യൻ  സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

ക്വാലാലംപൂർ : രണ്ടുദിവസത്തെ മലേഷ്യ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ക്വാലാലംപൂരിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു. മലേഷ്യയിൽ ഇന്ത്യ ഉടൻ തന്നെ പുതിയ കോൺസുലേറ്റ് തുറക്കുമെന്ന് പ്രധാനമന്ത്രി ഈ വേളയിൽ പ്രഖ്യാപിച്ചു. ഇന്ത്യയിൽ പഠിക്കാൻ വിദ്യാർത്ഥികൾക്ക് തിരുവള്ളുവർ സ്‌കോളർഷിപ്പുകൾ നൽകുന്ന പദ്ധതിയും ഉടൻ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളെ അറിയിച്ചു.

ഇന്ത്യയെ വളർച്ചയ്ക്കുള്ള വിശ്വസ്ത പങ്കാളിയായാണ് ഇന്ന് ലോകരാജ്യങ്ങൾ കാണുന്നത് എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. “ഇപ്പോൾ നമ്മൾ നിക്ഷേപത്തിനും വ്യാപാരത്തിനുമുള്ള ഒരു കേന്ദ്രമാണ്. ഇന്ത്യയെ വളർച്ചയ്ക്കുള്ള വിശ്വസ്ത പങ്കാളിയായാണ് ലോകരാജ്യങ്ങൾ കാണുന്നത്. അത് യുകെ ആയാലും, യുഎഇ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഒമാൻ, യൂറോപ്യൻ യൂണിയൻ, അല്ലെങ്കിൽ യുഎസ്എ ആയാലും. ഈ രാജ്യങ്ങൾക്ക് ഇന്ന് ഇന്ത്യയുമായി വ്യാപാര കരാറുകളുണ്ട്. 

ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്ത്യൻ വംശജ സമൂഹമാണ് മലേഷ്യയിലുള്ളത്. ഇന്ത്യൻ, മലേഷ്യൻ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്… ഞങ്ങളെ ബന്ധിപ്പിക്കുന്ന ജീവനുള്ള പാലമാണ് നിങ്ങൾ. ഇന്ത്യൻ ഭാഷകൾക്കും മലായ് ഭാഷകൾക്കുമിടയിൽ പൊതുവായി ഉപയോഗിക്കുന്ന ധാരാളം വാക്കുകൾ കൊണ്ടായിരിക്കണം മലേഷ്യയും വളരെ പരിചിതമായി തോന്നുന്നു. നമ്മുടെ രണ്ട് രാജ്യങ്ങളുടെയും രുചികൾ പോലും തമ്മിൽ സാമ്യമുണ്ട്. 

പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വളരെ നന്നായി പാടുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. പക്ഷേ നാട്ടിലുള്ള പല ഇന്ത്യക്കാർക്കും അത് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ അവസാന സന്ദർശന വേളയിൽ അദ്ദേഹം ഇന്ത്യയിൽ വെച്ച് ഒരു ഹിന്ദി ഗാനം ആലപിച്ചു. ഇതിഹാസ എംജിആറിന്റെ തമിഴ് ഗാനങ്ങളും അദ്ദേഹത്തിന് വളരെ ഇഷ്ടമാണെന്നതും അതിശയകരമായിരുന്നു. ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാവുകയാണ്, ” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക