Image

കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗം; അമേരിക്ക പങ്ക് വച്ച ഇന്ത്യന്‍ ഭൂപടം ചര്‍ച്ചയാകുന്നു

Published on 07 February, 2026
കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗം; അമേരിക്ക പങ്ക് വച്ച  ഇന്ത്യന്‍ ഭൂപടം ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കുടെ ഔദ്യോഗിക പ്രതികരണത്തിലെ ഇന്ത്യന്‍ ഭൂപടം ചര്‍ച്ചയാകുന്നു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് സോഷ്യല്‍ മീഡിയയില്‍ അടക്കം പങ്കുവച്ച പോസ്റ്റില്‍ ഉള്‍പ്പെട്ട ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീര്‍, ചൈന അവകാശ വാദം ഉന്നയിക്കുന്ന അക്‌സായ് ചിന്‍ എന്നിവയും ഉള്‍പ്പെടുന്നു. യുഎസ് സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ യുഎസ് പങ്കുവയ്ക്കാറുള്ള ഭൂപടങ്ങളില്‍ പാക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്. ഈ രീതി പാടെ മാറ്റുന്ന നിലയിലാണ് ഇപ്പോഴത്തെ നടപടി. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ മുന്‍ നിലപാടില്‍ നിന്നുള്ള ഒരു വ്യതിയാനമാണ് പുതിയ ചിത്രം സൂചിപ്പിക്കുന്നത് എന്ന നിലയിലാണ് ചര്‍ച്ചകള്‍.

യുഎസ് നടപടി ആകസ്മികം ആണെങ്കിലും അല്ലെങ്കിലും യുഎസ് നേതൃത്വം ഇന്ത്യയുടെ ഭൂപടവുമായി പൊരുത്തപ്പെടുന്നു എന്ന ശക്തമായ നയതന്ത്ര സൂചനയാണ് ഇത് പാകിസ്ഥാന് നല്‍കുന്നതെന്ന നിലയിലും വ്യാഖ്യാനിക്കപ്പെടുന്നു. വിഷയത്തെ സജീവ ചര്‍ച്ചയിലേക്ക് എത്തിക്കുകയാണ് ഭൗമരാഷ്ട്രീയ, പ്രതിരോധ രംഗത്തെ നിരീക്ഷകരുടെ പ്രതികരണങ്ങള്‍. യുഎസ് നീക്കത്തെ പ്രശംസിച്ചും ഇവര്‍ രംഗത്തെത്തി. വൈറ്റ് ഹൗസിന്റെ പ്രീതി നേടുന്നതിനായി ട്രംപിനെ നിരന്തരം പ്രശംസിച്ച പാക് ഭരണാധികാരികളുടെ പ്രതികരങ്ങള്‍ ഉള്‍പ്പെടെയാണ് ഇവര്‍ പരാമര്‍ശിക്കുന്നത്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-07 15:37:44
വന്നു വന്ന് ഭാരതത്തിന്റെ അതിരടയാളങ്ങളും ഭൂപടവും അമേരിക്ക ആണോ വരയ്ക്കുന്നത്? ഭാരതത്തിനു കഴകത്തില്ലേ? ങേ??? 🫣🫣🫣 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക