Image

സ്വീഡിഷ് സുന്ദരിയെ ഏർപ്പാടാക്കിക്കൊള്ളൂ എന്നു അനിൽ അംബാനി എപ്‌സ്റ്റീനോടു പറഞ്ഞു: റിപ്പോർട്ട് (പിപിഎം)

Published on 07 February, 2026
 സ്വീഡിഷ് സുന്ദരിയെ ഏർപ്പാടാക്കിക്കൊള്ളൂ എന്നു അനിൽ അംബാനി എപ്‌സ്റ്റീനോടു പറഞ്ഞു: റിപ്പോർട്ട് (പിപിഎം)

അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ഇന്ത്യൻ വ്യവസായ പ്രമുഖൻ അനിൽ അംബാനി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തു വിട്ട എപ്‌സ്റ്റീൻ ഫയലുകളിൽ തെളിയുന്നു. എൻ ഡി ടി വി റിപ്പോർട്ട് അനുസരിച്ചു ഏറ്റവും വ്യാപക ചർച്ചയാവുന്ന സന്ദേശങ്ങളിൽ ഒന്നിൽ, എപ്‌സ്റ്റീൻ അംബാനിയോട് ഒരു സ്വീഡിഷ് സ്വർണതലമുടിക്കാരിയെ വേണോ എന്നു ചോദിക്കുന്നു. 20 സെക്കന്റിനു ശേഷം അംബാനി പ്രതികരിക്കുന്നു: "ഏർപ്പാട് ചെയ്തു കൊള്ളൂ."

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക ആവശ്യത്തിന് ഉന്നതർക്ക് എത്തിച്ചു കൊടുത്ത എപ്‌സ്റ്റീൻ 2019ൽ ജയിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് മരിച്ചത്. 2017 മുതൽ 2019 വരെ അയാൾ അംബാനിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് ഇമെയിലുകൾ വ്യക്തമാക്കുന്നത്.

2017 മാർച്ച് 9നാണു അംബാനി ചോദിക്കുന്നത്: "ആരെയാണ് നിർദേശിക്കുന്നത്?"

എപ്‌സ്റ്റീൻ പറയുന്നു: "നല്ല ഉയരമുള്ള സ്വീഡിഷ് സ്വർണതലമുടിക്കാരി." അംബാനിയുടെ മറുപടി: "അത് ഏർപ്പാടാക്കിക്കൊള്ളൂ."

പാരിസിൽ വച്ചു കണ്ടുമുട്ടാമെന്നു സന്ദേശങ്ങളിൽ ഇരുവരും പറയുന്നുണ്ട്. 2019 മേയിൽ ന്യൂ യോർക്കിലേക്കു വരുന്നുവെന്ന് അംബാനി പറയുമ്പോൾ എപ്‌സ്റ്റീന്റെ മറുപടി: "ആരുമറിയാതെ ആരെയെങ്കിലും കാണണം എന്നുണ്ടെങ്കിൽ പറഞ്ഞോളൂ."

മൻഹാട്ടനിൽ എപ്‌സ്റ്റീന്റെ വീട്ടിൽ വച്ച് ഇരുവരും കണ്ടുമുട്ടിയെന്നു സഹായികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അംബാനിക്ക് ഇഷ്ട്ടപ്പെട്ട സ്ത്രീകളെ കുറിച്ച് 2017ലെ ഒരു സന്ദേശത്തിൽ എപ്‌സ്റ്റീൻ ചോദിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള അംബാനി തന്റെ അടുത്ത ചിത്രത്തിൽ സ്കാർലെറ്റ്‌ ജോഹാൻസൺ ആണ് നായികയെന്നു പറയുന്നു. Ghost in the Shell എന്ന അംബാനി ചിത്രത്തിൽ ജോഹാൻസൺ ആ വർഷം അഭിനയിക്കയുണ്ടായി.

Ambani asked Epstein for 'Swedish blonde'

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-07 14:49:52
ഇതിൽ എവിടെയാണ് ശ്രീമാൻ അംബാനി അനിയമമായി, അധാർമീകമായി ഒരു പ്രവർത്തി ചെയ്തതെന്ന് മനസ്സിലാകുന്നില്ല. ആണും പെണ്ണും ഒന്നിച്ചു കൂടി സന്തോഷിക്കുന്നതിനു ആർക്കണിത്ര കണ്ണു കടി???? Go get a life people..🤮🤮🤮🤮 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക