Image

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിൽ

Published on 07 February, 2026
ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിൽ

ക്വാലാലംപുർ: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. 2024 ഓഗസ്റ്റിൽ ഇന്ത്യയും മലേഷ്യയും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങൾ സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തിയതിന് ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്.

നേരത്തെ രണ്ടുതവണ മോദി മലേഷ്യയിലെത്തിയിരുന്നു. പ്രതിരോധ, സുരക്ഷാസഹകരണം വർധിപ്പിക്കാനും ഇരുരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക, ന്യൂതന പങ്കാളിത്തം ശക്തിപ്പെടുത്താനുമാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ പുരോഗതി കൈവരിച്ചതായി യാത്രയ്ക്ക് മുൻപ് പ്രധാനമന്ത്രി പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമൂഹത്തെയും വ്യവസായ, വാണിജ്യ മേഖലകളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി സംവദിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് 10 ആമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറം സംഘടിപ്പിച്ചിട്ടുണ്ട്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ ഡ പ്പള്ളി 2026-02-07 13:30:41
ഇയാൾക്ക് കുടുംബത്ത് ഇരിക്കാൻ വയ്യാത്തത് എന്താ??? വീട്ടിലെ കാര്യങ്ങൾ ആര് നോക്കും. അതിനാണോ ഇയാളെ ഒരു സ്ഥാനത്ത് വച്ചിരിക്കുന്നത്?? രാവിലെ ഇറങ്ങും വണ്ടിയും എടുത്തോണ്ട്. ഇടയ്ക്കിടയ്ക്ക് ഭാരതം സന്ദർശിക്കും. മുഷിഞ്ഞ തുണി അലക്കാൻ തിരികെ കുടുംബത്ത് വരും. നാട് നീളെ തെണ്ടി നടക്കാനാ യോഗം. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക