
ഇൻഡോർ: ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രാധാന്യം നൽകുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇന്ത്യയുടെ ബസുമതി അരി പോലുള്ള ഉൽപ്പന്നങ്ങൾ യുഎസ് വിപണികളെ ഇളക്കിമറിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ഇന്ത്യൻ കയറ്റുമതിക്കായി യുഎസ് വിപണികൾ തുറക്കാൻ ഈ കരാർ സഹായിക്കുമെന്നും യുഎസ് വിപണികളിൽ ബസുമതി അരിയുടെ മൂല്യം വർധിക്കാൻ ഇത് കാരണമാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. "ഇന്ത്യ-യുഎസ് കരാറിന് കീഴിലുള്ള എല്ലാ പ്രധാന വിളകളേയും പാലുൽപ്പന്നങ്ങളേയും കേന്ദ്രം സംരക്ഷിച്ചിട്ടുണ്ട്. വ്യാപാര കരാറിൽ കർഷകർക്ക് മുൻഗണന നൽകിയിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
"വ്യാപാര കരാർ ഇന്ത്യയിലെ കർഷകർക്കും ജനങ്ങൾക്കും അനുകൂലമാണ്. ഇത് ധാരാളം നേട്ടമുണ്ടാക്കി തരും. എല്ലാ പ്രധാന വിളകളേയും പാലുൽപ്പന്നങ്ങളേയും ഞങ്ങൾ സംരക്ഷിച്ചു. മറുവശത്ത്, കർഷകർക്ക് കയറ്റുമതിക്കുള്ള വിപണികൾ ലഭിക്കും. നമ്മുടെ സുഗന്ധവ്യഞ്ജനങ്ങൾ യുഎസിൽ എത്തും. കർഷകരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഇവ കയറ്റുമതി ചെയ്യുന്നത്" കൃഷി മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വ്യാപാരം സംബന്ധിച്ച ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ 2025 ഫെബ്രുവരി 13 നാണ് പ്രഖ്യാപിച്ചത്. വിശാലമായ ഈ ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ചർച്ചകളോടുള്ള രാജ്യങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നുവെന്ന് സംയുക്ത പ്രസ്‌താവനയിൽ പറയുന്നു, അധിക വിപണി പ്രവേശനത്തേയും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകളേയും ഇത് പിന്തുണയ്ക്കുന്നു.
പ്രസ്‌താവന പ്രകാരം, എല്ലാ യുഎസ് വ്യാവസായിക ഉൽപ്പന്നങ്ങൾക്കും ഉണങ്ങിയ ധാന്യങ്ങൾക്കും (ഡിഡിജികൾ) ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കൂടാതെ കാലിത്തീറ്റ, മരക്കഷണങ്ങൾ, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങൾ, സോയാബീൻ എണ്ണ, വൈൻ, സ്‌പിരിറ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷ്യ, കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
കർഷകരോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയേയും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എടുത്തുകാട്ടി, ആഭ്യന്തര കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പാൽ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രത്നങ്ങള്‍, സ്‌മാർട്ട്‌ഫോണുകൾ തുടങ്ങിയ ഇനങ്ങൾക്ക് പൂജ്യം തീരുവയായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു. "കാർഷിക മേഖലയിൽ സുഗന്ധവ്യഞ്ജനങ്ങൾ, ചായ, കാപ്പി, തേങ്ങ, വെളിച്ചെണ്ണ, കശുവണ്ടി, വാഴപ്പഴം, മാമ്പഴം, കിവി, പപ്പായ, പൈനാപ്പിൾ, കൂൺ, ചില ബേക്കറി ഉൽപ്പന്നങ്ങൾ, എള്ള്, പോപ്പി സീറ്റുകൾ, എന്നിവയ്‌ക്കും താരിഫ് പൂജ്യമായിരിക്കും" അദ്ദേഹം പറഞ്ഞു