
ബഹ്റിൻ: നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു. ബഹ്റിനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് തൃശൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വച്ചായിരുന്നു അന്ത്യം.
ബഹ്റിനില്‍ ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ വേലൂര്‍ സ്വദേശിയായ അഖില്‍ (36) ആണ് മരിച്ചത്. യാത്രാമധ്യേ വിമാനത്തില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.