Image

അപേക്ഷ തള്ളി, കാനഡ ബസ് ദുരന്തത്തിന് ഉത്തരവാദിയായ ട്രക്ക് ഡ്രൈവറെ ഇന്ത്യയിലേക്ക് നാടുകടത്തും

Published on 06 February, 2026
അപേക്ഷ തള്ളി, കാനഡ ബസ് ദുരന്തത്തിന് ഉത്തരവാദിയായ ട്രക്ക് ഡ്രൈവറെ ഇന്ത്യയിലേക്ക് നാടുകടത്തും

കാൽഗറി : ഹംബോൾട്ട് ബ്രോങ്കോസ് ബസ് ദുരന്തത്തിന് ഉത്തരവാദിയായ ട്രക്ക് ഡ്രൈവറെ ഇന്ത്യയിലേക്ക് നാടുകടത്തും. ഇന്ത്യൻ വംശജനായ ജസ്കിരത് സിങ് സിദ്ദുവിവിൻ്റെ അഭയാർത്ഥിയായി കാനഡയിൽ കഴിയാനുള്ള അപേക്ഷ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് തള്ളിയതോടെ, അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള സാധ്യതകൾ ഏറി.

2018-ൽ സസ്കാച്വാൻ ജൂനിയർ ഹോക്കി ടീം ഉൾപ്പെട്ട അപകടത്തിൽ 16 പേർ മരിക്കുകയും 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2019-ൽ ജസ്കിരത് സിങ് സിദ്ദുവിനെ എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സിദ്ദു കാനഡയിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയായതോടെ അദ്ദേഹത്തിൻ്റെ പെർമനൻ്റ് റെസിഡൻ്റ് (PR) പദവി അധികൃതർ റദ്ദാക്കിയിരുന്നു. ഇതോടെയാണ് അഭയാർത്ഥി പദവിക്കായി സിദ്ദു അപേക്ഷ നൽകിയത്. എന്നാൽ ബോർഡ് ഈ അപേക്ഷ നിരസിച്ചതോടെ കാനഡ ബോർഡർ സർവീസസ് ഏജൻസി നാടുകടത്തൽ നടപടികളുമായി മുന്നോട്ടുപോകും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക