Image

അമേരിക്കൻ പൊതുജീവിതത്തിലേക്കു പ്രാർഥന തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞെന്നു ട്രംപ് (പിപിഎം)

Published on 06 February, 2026
അമേരിക്കൻ പൊതുജീവിതത്തിലേക്കു പ്രാർഥന തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞെന്നു ട്രംപ് (പിപിഎം)

പ്രാർഥന അമേരിക്കയുടെ 'സൂപ്പർ പവർ' ആണെന്നും വിശ്വാസം രാജ്യത്തിൻറെ കരുത്തിൽ നിർണായകമാണെന്നും പ്രസിഡന്റ് ട്രംപ് ജനപ്രതിനിധികളോടും മത നേതാക്കളോടും പറഞ്ഞു.  

നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ സംസാരിക്കവെ, വര്ഷങ്ങളോളം പൊതു ജീവിതത്തിൽ നിന്നു മറഞ്ഞുപോയ പ്രാർഥന വീണ്ടും തിരിച്ചെത്തിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. തന്റെ ഭരണകൂടം മത സ്വാതന്ത്ര്യം സംരക്ഷിച്ചെന്നു അദ്ദേഹം അവകാശപ്പെട്ടു. 

"അമേരിക്കയുടെ മനോഹരമായ പൈതൃകമാണിത്. ഇവിടെ എത്താൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്."

ഡെമോക്രാറ്റുകൾ മതത്തെ എതിർക്കുന്നുവെന്നു ട്രംപ് ആരോപിച്ചു. സ്കൂളുകളിൽ പ്രാർഥന നടത്തുന്നതിനെ അവർ എതിർക്കുന്നു. വിശ്വാസികൾ എങ്ങിനെ അവർക്കു വോട്ട് ചെയ്യും?

പള്ളികളിൽ കൂടുതൽ ആളുകൾ എത്തുന്നതും ബൈബിൾ വിൽപനയിൽ റെക്കോർഡ് ഉണ്ടായതും ദേശീയ പുനരുദ്ധാരണത്തിന്റെ അടയാളങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടി.

മേയ് 17നു രാജ്യവ്യാപകമായി മത സമ്മേളനം നടത്തുമെന്നും ട്രംപ് പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ വൈറ്റ് ഹൗസിൽ പ്രത്യേക ഓഫിസ് ഉണ്ടാക്കും.

Prayer is America’s superpower: Trump

Join WhatsApp News
ഉണ്ണികൃഷ്‌ണൻ കായംകുളം 2026-02-06 14:41:50
ഇതിപ്പോൾ റെജീസ് നെടുങ്ങാ ഡ പ്പള്ളി എങ്ങനെ സഹിക്കും, പാവം ഇനിയും നോർത്ത് കൊറിയയിൽ പോയി പുതിയ പേരും സ്വീകരിച്ചു ജീവിക്കുമായിരിക്കും. അവിടെ പോയാൽ പ്രതികരണം ഒന്നും ഇടാൻ പറ്റത്തില്ല ഇട്ടാൽ നെടുങ്ങാ ഡ പ്പള്ളിയെ കുടുങ്ങാടപ്പള്ളിയാക്കി വിടും.
രസികൻ, വലിയിടം 2026-02-06 15:03:37
എല്ലാവരും എന്തിനു ശ്രീ റെജിസിന്റെ മെക്കട്ട് കയറയുന്നു. അദ്ദേഹം ബൈബിളിനെ പറ്റിയുള്ള ചില സംശയങ്ങൾ ചോദിക്കുന്നു. മറുപടി പറയുന്നവർ അവരുടെ വിശ്വാസം കൈവിടാതെ തർക്കിക്കയാണ്. വിശ്വാസി ജീവിക്കുന്നത് കാശു കൊണ്ടാണ്. സയൻസ് നേടിയ പുരോഗതികൊണ്ടാണ്. ബൈബിൾ കൊണ്ടല്ല. അതുകൊണ്ട് ജീവിക്കുന്ന പരാന്ന ഭോജികളെ ശ്രീ രെജിസ് ചോദ്യം ചെയ്യുന്നു. ആരെങ്കിലും പ്രാര്ഥിക്കുന്നതോ ദൈവത്തിന് വേണ്ടി മരിക്കുന്നതോ ശ്രീ റെജിസിന്റെ വിഷയമല്ലെന്നു ഞാൻ മനസിലാക്കുന്നു. എല്ലാവരെയും അവരവരുടെ കർമ്മങ്ങൾ രക്ഷിക്കട്ടെ. കർമമാണ് ഈശ്വരൻ എന്ന് ചെറുപ്പത്തിലേ കേട്ട് പഠിച്ചത് പറഞ്ഞതാണ്. തെറ്റാണെങ്കിൽ അങ്ങ് പൊറുത്തെരു, പിന്നെ രസികൻ എന്നത് എന്റെ യഥാർത്ഥ പേരല്ല എന്ന് സമ്മതിക്കുന്നു. പക്ഷെ വലിയിടം last name ആണ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-06 15:33:34
ഇതാണോ ശ്രീ. ഉണ്ണികൃഷ്ണാ താങ്കൾ ഇത്രയും നാൾ എന്റെ എഴുത്തുകൾ വായിച്ചിട്ടു താങ്കൾക്ക് എന്നേ കുറിച്ച് മനസ്സിലായത്?? ഒന്നുകിൽ ഞാൻ എഴുതുന്നതു വായിക്കുന്നവരിലേക്ക് ഞാൻ ഉദ്ദേശിച്ച രീതിയിൽ ചെന്നെത്തുന്നില്ല, അല്ലെങ്കിൽ ശ്രീ ഉണ്ണികൃഷ്ണൻ എന്നെ വായിച്ചെടുത്തതിൽ എന്തോ പിശക് ഉണ്ടായി കാണും. Anyway, ഞാൻ ഒന്ന് കൂടി പറയുന്നു : - ഏതൊരു വീടോ, രാജ്യമോ ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോകാൻ തുടങ്ങി എന്നു പറഞ്ഞാൽ, ആ രാജ്യവും വീടും നശിച്ചു നാറാണക്ക ല്ല് പിടിക്കും, സംശയമില്ല. ജനാധിപത്യവും ശാസ്ത്ര അവബോധവും മാത്രമേ മനുഷ്യ രാശിയെ മുന്നോട്ടു നയിക്കൂ. ദൈവവും പ്രാർത്ഥനയും ഇന്ന് വരെയും ഒരു പൂച്ച കുഞ്ഞിനെ പോലും രക്ഷിച്ചതായി ആരും കേട്ടിട്ടില്ല. തീവ്രവാദ group ആയ പെന്റെ- കുസ്ത്താ ആളുകൾ പോലും നൂറു ശതമാനം യുക്തി ഭദ്രമായും, സയന്റിഫിക്കായും ആണ് ജീവിക്കുന്നതും അവരുടെ മക്കളെ വളർത്തുന്നതും. അവരുടെ പെണ്മക്കളെ കെട്ടിക്കുന്നതു പോലും സയൻസിൽ ബിരദാനന്ദര ബിരുദം ഉള്ളവരെ കൊണ്ടു മാത്രമാണ്. പാസ്റ്റർ മാർ ഉൾപ്പെടെ അവരുടെ കുടുംബം മുഴുവനും തിങ്കൾ മുതൽ ശനി രാത്രി വരെയും, പിന്നെ വേണേൽ ഞായറാഴ്ച ഓവർ ടൈമിനും പോകുന്നത് പള്ളിയിലേക്കല്ല, മറിച്ച് സയൻസു കൊണ്ടു work ചെയ്യുന്ന ജോലി സ്ഥലങ്ങളിലാണ്. അല്ലെന്ന് ഒരാൾക്ക് ഇവിടെ ഒന്ന് പറയാമോ?? പ്രാർത്ഥനയും ഏശു വിശ്വാസവും ഇന്നു വരെയും ഒരു മീൻ കുഞ്ഞിനെ പോലും രക്ഷിച്ചിട്ടില്ല, ചരിത്രവും വാർത്തമാനവും അതാണ് നമ്മെ കാണിച്ചു കൊണ്ടിരിക്കുന്നത്. ഏത് രാജ്യം അല്ലെങ്കിൽ കുടുംബം യഹോവയിൽ ആശ്രയിക്കുന്നുവോ,ആ രാജ്യവും വീടും മുടിഞ്ഞ് പോകാൻ അധികം നേരം വേണ്ടാ ശ്രീ ഉണ്ണികൃഷ്ണാ, ഏറിയാൽ ഒരുദിവസം. ഓർക്കുക, സയൻസും technology -യും, ജനാധിപത്യവും മാത്രമേ മനുഷ്യ രാശി എന്ന നിലയിൽ നമ്മെ മുന്നേറാൻ പ്രാപ്തരാക്കൂ.... ചുറ്റുമുള്ള രാജ്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കൂ....
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-06 16:26:00
ശ്രീ. ഉണ്ണികൃഷ്ണൻ കായംകുളം : -, ഇനി അഥവാ ഒരു ദൈവം ഉണ്ടെന്ന് തർക്കത്തിന് വിചാരിക്കുക, ശ്രീ ... മൂഞ്ചും. Moon-ച്ചി പോകും. കാര്യം ദൈവം അരുത് എന്നു പറഞ്ഞ പല കാര്യങ്ങളും ദിനം പ്രതി ചെയ്യുന്നുണ്ട്.ദൈവം പിടിക്കും. ഒരു ദൈവം ഉണ്ടെന്ന് തർക്കത്തിന് വിചാരിക്കുക, ഞാൻ മാത്തുള്ളയെ thalli🤮 മാറ്റിയിട്ടു ലൈനിൽ ആദ്യം പോയി ദൈവത്തിന്റെ മുൻപാകെ പോയി നിൽക്കും, എന്നിട്ട് ദൈവത്തിനോട് വലതുവശത്തെ കള്ളൻ പറഞ്ഞതുപോലെയും, അപ്പാ നിന്നോടും സ്വർഗ്ഗത്തോടും ഞാൻ പാപം ചെയ്തിരിക്കുന്നു, എന്നോട് പൊറുക്കണമേ, മേലിൽ നിന്റെ മകൻ എന്നു വിളിക്കപ്പെടാൻ എനിക്ക് യോഗ്യത ഇല്ലാ എന്നു ദൈവത്തിന്റെ റെറ്റീനായിൽ നോക്കി പറയും. അപ്പോൾ മാത്തുള്ളയെ കൾ മുൻപേ ഞാൻ സ്വർഗ്ഗത്തിൽ ചെല്ലും. എനിക്ക് ദൈവത്തോട് യാതൊരു എതിർപ്പും ഇല്ലാ, അദ്ദേഹം ഉണ്ടെന്നുള്ളത് എനിക്ക് ബോധ്യപ്പെട്ടിട്ടില്ല, തെളിവില്ല, അതാണ്... അല്ലാതെ ദൈവത്തോട് പിണങ്ങാൻ ദൈവം എന്നോട് ഇന്നു വരെയും ഒന്നും - നന്മയല്ലാതെ ഒന്നും ചെയ്തിട്ടില്ല, പക്ഷേ വിശ്വാസികൾ എന്നോട് ഇഷ്ട്ടം പോലെ ചെയ്തിട്ടുണ്ട് താനും. എനിക്ക് ദൈവത്തെ പേടിയില്ല, വിശ്വാസിയെ ആണ് എനിക്ക് പേടി. ആയിരം ദൈവങ്ങൾ ആർത്തലച്ച് എന്റെ നേരേ പാഞ്ഞ് അടുത്താലും എനിക്ക് ഒരു പേടിയും ഇല്ല, എന്നാൽ ഏതെങ്കിലും ഒരു വിശ്വാസി എന്റെ നേരേ വന്നാൽ ഞാൻ ജീവനും കൊണ്ടു പേടിച്ച് ഓടും. അതാണ് അവസ്ഥ. പിന്നെ നമ്മുക്കൊക്കെ ഇവിടെ പ്രതികരണം ഇടാൻ പറ്റുന്നതും വർത്തമാനം പറയാൻ പറ്റുന്നതും ദൈവത്തിന്റെ കൃപ അല്ല, മറിച്ച് മനുഷ്യൻ ദൈവത്തിന്റെ ഹിതത്തിന് എതിരായി കണ്ടു പിടിച്ച "ജനാധിപത്യ ക്രമത്തിന്റെ" beauty കൊണ്ടാണ്. ദൈവം ജനാധിപത്യം വെറുക്കുന്നു, ഏകധിപത്യം ഇഷ്ട്ടപ്പെടുന്നു. Rejice ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക