
യുഎസിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നതിൽ കുത്തനെയുള്ള വർധന ഉണ്ടായിട്ടുണ്ടെന്നു ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വെളിപ്പെടുത്തുന്നു. അഞ്ചു വർഷത്തിനിടയിൽ ഗണ്യമായ വർധന ഉണ്ടായെങ്കിലും 2025ലാണ് ഏറ്റവുമധികം: 3,800ലേറെ.
വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് നൽകിയ കണക്കനുസരിച്ചു 2025ൽ ഏറ്റവുമധികം പേരെ നാടുകടത്തിയത് ഹ്യുസ്റ്റണിൽ നിന്നാണ്: 234. സാൻഫ്രാൻസിസ്കോ 49 പേരെയും അറ്റ്ലാന്റ 31 പേരെയും നാടുകടത്തി.
ന്യൂ യോർക്കിൽ 2021ൽ 31 പേരെ നാടുകടത്തിയപ്പോൾ 2025 ആയപ്പോൾ അത് 47 ആയി.
ഗൾഫ് രാജ്യങ്ങളിൽ നിന്നും സൗത്ത്ഈസ്റ്റ് ഏഷ്യയിൽ നിന്നും ഒട്ടേറെപ്പേരെ നാട് കടത്തിയിട്ടുണ്ട്. സൗദി അറേബ്യ 2025ൽ റിയാദിലെ ഇന്ത്യൻ എംബസി വഴി 4,335 ഇന്ത്യക്കാരെ പറഞ്ഞയച്ചപ്പോൾ ജിദ്ദയിലെ കോൺസലേറ്റ് വഴി മറ്റൊരു 8,921 പേരെ കൂടി നാട് കടത്തി.
യു എ ഇയിൽ അബുധാബിയിൽ നിന്നു കഴിഞ്ഞ വർഷം 1,662 പേരെ ഇന്ത്യയിലേക്കു തിരിച്ചയച്ചു. ദുബൈയിൽ നിന്നു 7,896 പേരെയും.
മയാന്മാറിൽ നിന്ന് 2025ൽ 1,605 ഇന്ത്യക്കാരെ തിരിച്ചയച്ചു.
Sharp rise in Indian deportations from the US