
പാർലമെന്‍റ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂരിന്റെ കാലിലെ എല്ലിന് പൊട്ടൽ. ബുധനാഴ്ചയാണ് ശശി തരൂർ പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണത്.
പരിശോധനയിൽ കാലിലെ എല്ലിന് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചെന്നും പാർലമെന്റിലെ പ്രവർത്തനങ്ങളിലും മറ്റ് പരിപാടികളിലും വീൽചെയറിലായാലും ഇരുന്ന് പങ്കെടുക്കുമെന്നും തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു. എല്ലാവരുടെയും നല്ല ആശംസകൾക്ക് നന്ദിയെന്നും തരൂര്‍ പറഞ്ഞു.