Image

സ്കൂൾ മാഗസിൻ കവർ അബ്ദുൾ പുന്നയൂർക്കുളം പ്രകാശനം ചെയ്‌തു

Published on 05 February, 2026
സ്കൂൾ മാഗസിൻ കവർ അബ്ദുൾ പുന്നയൂർക്കുളം പ്രകാശനം ചെയ്‌തു

 

 പുന്നയൂർക്കുളം രാമരാജ മെമ്മോറിയൽ യു.പി. സ്കൂൾ 136)o വാർഷികാഘോഷവും പൊതുസമ്മേളനവും പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ .പ്രസിഡന്റ് എൻ.ജി.വിനയകുമാർ അധ്യക്ഷത വഹിച്ചു. കെ. ആർ അനീഷ് സ്വാഗതം പറഞ്ഞു . സ്കൂൾ മാഗസിൻ കവർ ചിത്രം അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം, കവി ഹക്കീം വെളിയത്തിന് നൽകി പ്രകാശനം ചെയ്തു. 

ചടങ്ങിൽ സംവിധായകൻ ഹരി.പി. നായർ മുഖ്യ അതിഥിയായി. 

 2024-2025 അധ്യയന വർഷത്തെ മികച്ച വിദ്യാർത്ഥികൾക്കും കലാമേളകളിലും സ്പോർട്സിലും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചവർക്കും സമ്മാനവിതരണവും വിദ്യാർത്ഥികളുടെ കലാസന്ധ്യയും അരങ്ങേറി.  

പൂർവ വിദ്യാർത്ഥി സംഗമം പുന്നയൂർക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോപാലൻ ഉദ്‌ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം.രാജീവ് അധ്യക്ഷത വഹിച്ചു. ചോ. മൊഹമ്മദുണ്ണി, കെ.എം. പ്രകാശൻ, സീന സുരേഷ് പി.രാമദാസ്, സജി കുര്യൻ,ഐ.കെ. സച്ചിദാന്ദൻ, ജലീൽ കുഴിങ്ങര, അബ്ദുൾ പുന്നയൂർക്കുളം എന്നിവർ സംസാരിച്ചു. കെ.എ.കബീർ നന്ദി പ്രകാശിപ്പിച്ചു.

Join WhatsApp News
News Maker 2026-02-05 19:10:22
ഒരു സ്കൂൾ മാഗസിൻ റെ കവർ പേജ് പ്രകാശനം തന്നെ ഒരു അന്തർദേശീയ വാർത്തയായി. ഇതൊക്കെ വാർത്തകൾ കൊടുക്കുന്ന വ്യക്തികളുടെ ഔചിത്യം മാതിരി വലിയ മുട്ടൻ വാർത്തയായി വാർത്ത എടുക്കാം. ഈ പുസ്തകത്തിന് 100 പേജ് ഉണ്ടെന്നു വയ്ക്കുക. ആ ഓരോ പേജും പ്രകാശനം ചെയ്യുന്നത് 100 പ്രാവശ്യം വാർത്തകൾ ആക്കി മാറ്റാം. എന്നാൽ വാർത്തകൾ എഴുതി കൊടുത്തില്ലെങ്കിൽ 500 പേജ് ഉള്ള വലിയ പുസ്തക പ്രസിദ്ധീകരണവും ആർക്കും ഒരു വാർത്തയല്ല ഒരു വലിയ കാര്യമല്ല. ഒരു സത്യം ഇവിടെ കുറിക്കുന്നു എന്ന് മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക