
കേരള മീഡിയ അക്കാദമി ന്യൂസ് ബയോഗ്രഫി കോൺക്ലേവ് ഫെബ്രുവരി 11ന് രാവിലെ 10.00 മുതൽ മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ സംഘടിപ്പിക്കുന്നു.
100 സീനിയർ ജേർണലിസ്‌റ്റുകളുടെ മാധ്യമ ആത്മകഥ, “MY Story”, ദൃശ്യരൂപത്തിൽ ആദ്യഘട്ടമായി അവതരിപ്പിക്കുന്നു. ഇത് യൂട്യൂബിലും അക്കാദമി വെബ്‌സൈറ്റിലും ലിങ്ക് ചെയ്‌തു. സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യും.
ഇതേ സമ്മേളനത്തിൽ, കേരള മീഡിയ അക്കാദമി തയ്യാറാക്കിയ ‘പ്രവാസി മാധ്യമ ഡയറക്ടറി’ പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി. രവി പിള്ള പ്രകാശനം ചെയ്യും. ആദ്യകോപ്പി ടൈംസ് ഓഫ് ഇന്ത്യയുടെ തമിഴ്‌നാട് എഡിഷൻ റസിഡന്റ് എഡിറ്റർ ശ്രീ. അരുൺ റാം ഏറ്റുവാങ്ങും. മറുനാടൻ മലയാളി മാധ്യമ പ്രവർത്തകരുടെ ചിത്രവും ലഘുവിവരണവുമാണ് ഡയറക്ടറിയിൽ.