Image

കമലാ ഹാരിസ് വീണ്ടും സജീവമാകുന്നു; എക്‌സിലെ അക്കൗണ്ടിനു പുതുജീവൻ നൽകി (പിപിഎം)

Published on 05 February, 2026
കമലാ ഹാരിസ് വീണ്ടും സജീവമാകുന്നു; എക്‌സിലെ അക്കൗണ്ടിനു പുതുജീവൻ നൽകി (പിപിഎം)

യുഎസ് വൈസ് പ്രസിഡന്റായിരിക്കെ 2024ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചു ഡോണൾഡ്‌ ട്രംപിനോടു തോറ്റ ശേഷം ഫലത്തിൽ ഒതുങ്ങി നിന്ന കമലാ ഹാരിസ് എക്‌സിൽ തന്റെ കമലഎച്ക്യൂ എന്ന അക്കൗണ്ട് വീണ്ടും ഉഷാറാക്കി. ഒരു മില്യൺ ഫോളോവേഴ്സ് ഉണ്ട് ഈ അക്കൗണ്ടിൽ. പുറമെ 5 മില്യണിലധികം ടിക്ടോക്കിലും.

അടുത്ത തലമുറയുടെ പ്രചാരണത്തിൽ പങ്കാളിയാവാനാണ് ഇതെന്നു ഹാരിസ് പറയുന്നു. "യാഥാസ്ഥിതികർ സ്ഥിരം പ്രചാരണ സംവിധാനങ്ങൾ ഉണ്ടാക്കുന്നു. പുരോഗമനക്കാർ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അവ ഉപേക്ഷിക്കുന്നു."

ഹെഡ്ക്വാർട്ടേഴ്‌സ് എന്ന തന്റെ അക്കൗണ്ട് പക്ഷെ തുടർച്ചയാവുമെന്നു ഹാരിസ് ഉറപ്പു പറയുന്നു. സബ്സ്റ്റാക്ക്, യൂട്യൂബ് എന്നിവ ഉൾപ്പെടെയുള്ള പ്ലാറ്ഫോമുകളിലും അതുണ്ടാവും.  

"ഏറ്റവും പുതിയ വിവരങ്ങൾക്കു ഹെഡ്ക്വാർട്ടേഴ്‌സിൽ വരിക. നമ്മുടെ മഹാന്മാരും ധീരന്മാരുമായ നേതാക്കളെ വീണ്ടും കണ്ടുമുട്ടാം. ഞാൻ ആവേശത്തിലാണ്," ഹാരിസ് വിഡിയോയിൽ പറഞ്ഞു.  

തത്കാലം രാഷ്ട്രീയത്തിൽ നിന്നു മാറിനിൽക്കുമെന്നു പറഞ്ഞ ഹാരിസ് പക്ഷെ വീണ്ടും പ്രസിഡന്റ് സ്ഥാനം തേടുകയില്ലെന്ന് ഉറപ്പു പറഞ്ഞിട്ടില്ല.

ഹെഡ്ക്വാർട്ടേഴ്‌സിൽ ഹാരിസിനു ചെയർ എമെറിറ്റ എന്ന ഓണററി സ്‌ഥാനമാണ് ഉള്ളത്. ക്യാമ്പയ്‌നിൽ ഉണ്ടായിരുന്നവരും ഉപദേഷ്ടാക്കളും ഇടതുപക്ഷ People for the American Way അംഗങ്ങളും ഉണ്ടാവും.

Harris revives her accounts on X, TikTok etc 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക