Image

അതിശക്തമായ ധ്രുവശൈത്യം വാരാന്ത്യത്തിൽ യുഎസ് നോർത്ത്ഈസ്റ്റിൽ ആഞ്ഞടിക്കുമെന്നു പ്രവചനം (പിപിഎം)

Published on 05 February, 2026
അതിശക്തമായ ധ്രുവശൈത്യം വാരാന്ത്യത്തിൽ യുഎസ് നോർത്ത്ഈസ്റ്റിൽ ആഞ്ഞടിക്കുമെന്നു പ്രവചനം (പിപിഎം)

യുഎസ് നോർത്ത്ഈസ്റ്റിൽ ഈ വാരാന്ത്യം ഏറ്റവും ശക്തമായ ധ്രുവശൈത്യം കൊണ്ടുവരുമെന്നു പ്രവചനം. ജീവനു ഭീഷണിയാവുന്ന മൈനസ് 25 ഡിഗ്രി തണുപ്പാണ് ചില സ്ഥലങ്ങളിൽ പ്രതീക്ഷിക്കുന്നത്.

വടക്കു പടിഞ്ഞാറു നിന്നുള്ള ശക്തമായ ശൈത്യക്കാറ്റിൽ ജനനിബിഡമായ ബോസ്റ്റൺ, ന്യൂ യോർക്ക്, ഫിലാഡൽഫിയ നഗരങ്ങൾ വിറയ്ക്കുമെന്നു നിരീക്ഷകർ പറയുന്നു. വടക്കുകിഴക്ക്‌ അപൂർവമായ അതിശൈത്യ ജാഗ്രതാ നിർദേശം ഉണ്ടാവും.

അൽപ നേരം കൊണ്ടു തൊലിപ്പുറമേ ഫ്രോസ്റ് ബൈറ് ഉണ്ടാവുമെന്നു താക്കീതുണ്ട്. ദീർഘനേരം ഈ തണുപ്പടിച്ചാൽ മരണം സംഭവിക്കാം.

ന്യൂ ഇംഗ്ലണ്ടിലും നോർത്ത്ഈസ്റ്റിലും കടന്നു പോകുന്ന ശൈത്യം ശനിയാഴ്ച്ച രാവിലെയോടെ ഇന്റർസ്റ്റേറ്റ് 95 ഇടനാഴിയിൽ എത്തും. മണിക്കൂറിൽ 30 മൈൽ വേഗതയുള്ള കാറ്റടിക്കും.

മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. ഞായറാഴ്ച്ച രാവിലെയോടെ മൂന്ന് നഗരങ്ങളിലും തണുപ്പ് അതികഠിനമാവും.

ന്യൂ യോർക്കിന്റെ തലസ്ഥാന മേഖലയിൽ തണുപ്പ് കൂടുതലായിരിക്കും. ആൽബനിയിൽ മൈനസ് 23 തണുപ്പിൽ കാറ്റടിക്കും.

തിങ്കളാഴ്ചയും നീണ്ടു നിൽക്കുന്ന അതിശൈത്യം ആഴ്ച്ചയുടെ മധ്യത്തോടെ മാത്രമേ പിടി അയച്ചു തുടങ്ങൂ എന്നാണ് പ്രവചനം. മാസം അവസാനത്തോടെ ഗണ്യമായ കാലാവസ്ഥാ മാറ്റം ഉണ്ടാവുമെന്നു പ്രവചനം പറയുന്നു.

Life-threatening polar vortex to pummel Northeast 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-05 13:14:50
എന്തിനാ മാത്തുള്ളാഹ്, ഏശു ഈ പ്രപഞ്ചത്തിൽ കോടി കോടി കോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും തമോകുഴികളും മറ്റു space- ഉം ,ഉണ്ടാക്കി ഇട്ടിട്ട്, ഭൂമിയിൽ മാത്രം മനുഷ്യരെയും മറ്റു ജീവ ജാലങ്ങളെയും കൂട്ടി ഇട്ടിരിക്കുന്നത്??? എന്നിട്ട് മറ്റു സ്ഥലങ്ങളൊക്കെ വെറുതേ ഇട്ടിരിക്കുന്നത് 🤔? ങേ?? അതൊക്കെ ഉണ്ടാക്കിയത് waste ആയി പോയില്ലേ? അപ്പോൾ ഏശുവിനെ ഒരു intelligent designer എന്ന് എങ്ങനെ വിളിക്കും? ഒരു wise ഉണ്ടാക്കർ എന്ന് എങ്ങനെ വിളിക്കും?? Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക