
ഓസ്‌ട്രീയ പാർലമെന്റ് അംഗവും, ഭരണപക്ഷ നിയോസ് പാർട്ടി സ്ഥാപക നേതാവുമായ വീറ്റ് വലെന്റീൻ ഡാൻഗ്ലെർ (Veit Valentin dengler) മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനത്തിയ അദ്ദേഹം നിരവധി വിഷയങ്ങൾ മുഖ്യമന്ത്രിയുമായി സംവദിച്ചു. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കർ എ എൻ ഷംസീറിനെയും സ്പീക്കറുടെ ചേമ്പറിലെത്തി കണ്ടു.

കേരള അസംബ്ലിയുടെ ഉപഹാരം അദ്ദേഹം എല്ലാവർക്കും നൽകി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അബ്ദുൽ റഹ്മാൻ എന്നിവരെയും അദ്ദേഹം സന്ദർശിച്ചു.

PRD സെക്രട്ടറി ടി വി സുഭാഷുമായി അദ്ദേഹം ചർച്ചകൾ നടത്തി. വേൾഡ് മലയാളി ഫെഡറേഷനെ പ്രതിനിധീകരിച്ച് സിറോഷ് ജോർജ്, ജർമൻ മലയാളി സംഘടനയെ പ്രതിനിധീകരിച്ച് ജിൻസൺ ഫ്രാൻസ് കല്ലുമടിക്കൽ, മാധ്യമ പ്രവർത്തകനായ പ്രതാപ് ജയലക്ഷ്മി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.