Image

ഒൻപതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസ്; അയൽവാസിക്ക് 14 വർഷം കഠിന തടവും പിഴയും

Published on 04 February, 2026
ഒൻപതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസ്; അയൽവാസിക്ക് 14 വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം: ഒൻപതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ പ്രതിയായ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫ് എന്ന എഡിസൺ (54) നെ വിവിധ വകുപ്പുകളിലായി പതിനാല് വർഷം കഠിനതടവിനും 26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു.

പിഴ ഒടുക്കാത്ത പക്ഷം 3 വർഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി.പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.

2024 ഒക്ടോബർ മാസം ഇരുപതിന് വൈകിട്ട് 5.30 മണിയോടെ അടുത്താണ് സംഭവം. വീട്ടിലെ ടെറസിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് വന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി ചൂണ്ടി കാണിച്ച അത് എടുത്ത് തരാൻ പ്രതി പറഞ്ഞു . അത് എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യിൽ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാൽ മാത്രമേ കൈ വിടു എന്ന് പറഞ്ഞ് കൈ പിടിച്ച് വലിച്ചു. കുട്ടി കൈ വിടാൻ പറഞ്ഞിട്ടും പ്രതി വിട്ടില്ല.തുടർന്ന് കുട്ടി ഭയന്ന് ഉമ്മ നൽകി.  അച്ഛൻ വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു.കുട്ടി കരഞ്ഞ് അച്ഛനോട് പീഡനം പറഞ്ഞു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ , അഡ്വ. സുരഭി പി എന്നിവർ ഹാജരായി. വലിയതുറ പോലീസ് സബ് ഇൻസ്‌പെക്ടർ ജയശ്രീ. എസ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും 3 തൊണ്ടി മുതലുകളും ഹാജരാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക